ഹമാസ് ഗാസയിലെ മാനുഷിക സഹായ വിതരണം തടസ്സപ്പെടുത്തുന്നതായി ഐക്യരാഷ്ട്രസഭ സമ്മതിച്ചു

ഹമാസ് ഗാസയിലെ മാനുഷിക സഹായ വിതരണം തടസ്സപ്പെടുത്തുന്നതായി ഐക്യരാഷ്ട്രസഭ സമ്മതിച്ചു

Breaking News West Asia

ഹമാസ് ഗാസയിലെ മാനുഷിക സഹായ വിതരണം തടസ്സപ്പെടുത്തുന്നതായി ഐക്യരാഷ്ട്രസഭ സമ്മതിച്ചു

ഗാസയിലേക്കെത്തുന്ന മനുഷ്യ സഹായ പ്രവര്‍ത്തനങ്ങളെ ഹമാസ് തടസ്സപ്പെടുത്തുന്നു എന്ന ആരോപണം ഐക്യരാഷ്ട്ര സഭ സമ്മതിച്ചു.

ഗാസയില്‍ ഭക്ഷണ സാമഗ്രികളും മറ്റ് അടിസ്ഥാന ആവശ്യ വസ്തുക്കളും കൊണ്ടുവരുന്ന വാഹന ഡ്രൈവര്‍മാരെ ആയുധ ധാരികളായ ഹമാസ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ജീവന്‍ രക്ഷാ, ഭക്ഷണ സാധനങ്ങളുടെ വിതരണം തടസ്സപ്പെടുത്തുകയും ചെയ്തതായി നേരത്തെ മുതലുള്ള സന്നദ്ധ സംഘടനകളുടെ ആരോപണങ്ങളാണ് ഒടുവില്‍ ഐക്യരാഷ്ട്ര സഭ അംഗീകരിക്കേണ്ടതായി വന്നത്.

ശനിയാഴ്ച വടക്കന്‍ ഗാസയിലെ ഒരു ഭക്ഷണ വിതരണ കേന്ദ്രത്തിലേക്ക് ആയുധ ധാരികള്‍ ബലമായി കടന്നു കയറിയതായും തുടര്‍ന്ന് ഒരു ലോക ഭക്ഷ്യ പദ്ധതിയുടെ വെയര്‍ ഹൌസിലേക്ക് അതിക്രമിച്ചു കയറിയതായും മിഡില്‍ ഈസ്റ്റ് സമാധാന പ്രക്രീയയുടെ യു.എന്‍ ഡെപ്യൂട്ടി സ്പെഷ്യല്‍ കോര്‍ഡിനേറ്റര്‍ റമീസ് അലക്സ്റോവ് പറഞ്ഞു.

സഹായ വിതരണത്തിനായി പോയ രണ്ട് ട്രക്ക് ഡ്രൈവര്‍മാരെ ആക്രമിച്ചതായും തുടര്‍ന്ന് ഭക്ഷ്യ വിതരണം നിര്‍ത്തി വെയ്ക്കാന്‍ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ നിര്‍ബന്ധിതരായതായും റിപ്പോര്‍ട്ടുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.