ചൈനയില്‍ ബൈബിള്‍ വിതരണം ചെയ്തതിന് വനിതകള്‍ക്ക് 5 വര്‍ഷം തടവ്
ബീജിംഗ്: വടക്കന്‍ ചൈനയിലെ സ്വയംഭരണ പ്രദേശമായ ഇന്നര്‍ മംഗോളിയയുടെ തലസ്ഥാന നഗരമായ ഹോഹോട്ടില്‍ ബൈബിള്‍ വനിതകള്‍ വിതരണം ചെയ്തതിന് ഓരു വനിതയ്ക്കു 5 വര്‍ഷം തടവിനു വിധിച്ചു.
നിയമ വിരുദ്ധമായ ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ അല്ലെങ്കില്‍ നിയമ വിരുദ്ധമായി ബൈബിള്‍ വിതരണം ചെയ്യുകയും വില്‍ക്കുകയും ചെയ്തതിനു 2024 ഏപ്രില്‍ 15-നു സാന്‍യാങ്ഹോങ് എന്ന് ആള്‍ക്കാണ് കോടതിയുടെ ശിക്ഷ നല്‍കിയത്.
2021 ഏപ്രില്‍ യാന്‍ഹോങ് ഉള്‍പ്പെടെ 10 ക്രിസ്ത്യാനികളെ ഇതേ കുറ്റത്തിനു അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ യാങ്ഹോങിനെ മാത്രമാണ് ശിക്ഷിച്ചത്.
യാന്‍ഹോങിന്റെ ഭര്‍ത്താവ് ജിഹോയിംഗ് ബൈബിള്‍ വിതരണ ഗ്രൂപ്പില്‍ യാങ്ഹോങിനെ പ്രധാന വ്യക്തിയായി കണക്കാക്കിയതിനാലാണ് അധികൃതര്‍ കുറ്റം ചുമത്തിയതെന്നാണ് റിപ്പോര്‍ട്ട്.
മൊത്തം 10 പേരില്‍ 5 പേര്‍ പുറത്തിറങ്ങിയെങ്കിലും ബൈബിള്‍ വിതരണത്തിലെ അവരുടെ പങ്കിന് പ്രോസിക്യൂഷന്‍ നേരിടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിയമപരമായി നാന്‍ജിംഗില്‍നിന്നും വാങ്ങിയെങ്കിലും രജിസ്റ്റര്‍ ചെയ്യാത്ത സഭാ അംഗങ്ങള്‍ ഇന്നര്‍ മംഗോളിയായില്‍ വില്‍ക്കുന്നതും വിതരണം ചെയ്യുന്നതും നിയമവിരുദ്ധമാണെന്നു പ്രോസിക്യൂട്ടര്‍ വാദിച്ചു.