മഹാരാഷ്ട്രയില്‍ ഡിറ്റര്‍ജന്റും രാസവസ്തുക്കളും ചേര്‍ത്ത 2.3 കോടി ലിറ്റര്‍ പാല്‍ പിടിച്ചെടുത്തു

മഹാരാഷ്ട്രയില്‍ ഡിറ്റര്‍ജന്റും രാസവസ്തുക്കളും ചേര്‍ത്ത 2.3 കോടി ലിറ്റര്‍ പാല്‍ പിടിച്ചെടുത്തു

Breaking News Health India

മഹാരാഷ്ട്രയില്‍ ഡിറ്റര്‍ജന്റും രാസവസ്തുക്കളും ചേര്‍ത്ത 2.3 കോടി ലിറ്റര്‍ പാല്‍ പിടിച്ചെടുത്തു

മുംബൈ: മഹാരാഷ്ട്രയില്‍ 2.3 കോടി ലിറ്റര്‍ മായം ചേര്‍ത്ത പാല്‍ പിടിച്ചെടുത്തു. ധാരാവെ ജില്ലയില്‍ പോലീസും ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷനും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മായം ചേര്‍ത്ത പാല്‍ പിടിച്ചെടുത്തത്.

ഓരോ നൂറ് ലിറ്റര്‍ ശുദ്ധമായ പാലിലും 10 ലിറ്റര്‍ കൃത്രിമ പാല്‍ എന്ന നിലയിലാണ് പ്രതികള്‍ മായം ചേര്‍ത്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും കൃത്രിമ പാല്‍ വിതരണം ചെയ്തിരുന്നുവെന്നാണ് കണ്ടെത്തല്‍.

പാല്‍ യാഥാര്‍ത്ഥ്യമാണെന്ന് വിശ്വസിപ്പിക്കാനായി കൊഴുപ്പ് കൂട്ടാന്‍ ഡിറ്റര്‍ജന്റ്, പാം ഓയില്‍ കുറഞ്ഞ നിലവാരത്തിലുള്ള പൌഡറുകള്‍ ഉപയോഗിച്ചിരുന്നുവെന്നും പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് 8 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ആറ് മാസത്തിനിടെ ഏകദേശം 23,04,070 കിലോഗ്രാം ഗുണ നിലവാരം കുറഞ്ഞ പാല്‍പൊടി ചേര്‍ത്തതായും അന്വേഷണത്തില്‍ കണ്ടെത്തി.

ഡിറ്റര്‍ജന്റും പാം ഓയിലും രാസവസ്തുക്കളും അടങ്ങിയ പാല്‍ നിരന്തരം കഴിക്കുന്നത് കരള്‍, വൃക്ക, ദഹന വ്യവസ്ഥ എന്നിവയെ പൂര്‍ണ്ണമായും തകരാറിലാക്കുമെന്നും കുട്ടികളുടെയും ഗര്‍ഭിണികളുടെയും പ്രായമായവരുടെയും ജീവന് അപകടകരമാണെന്നും മെഡിക്കല്‍ വിദഗ്ദ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.