സിറിയ വീണ്ടും ആഗോള ഊര്‍ജ്ജ വിപണിയില്‍; ഒപ്പം സുവിശേഷത്തിനും വാതില്‍ തുറക്കുന്നു

സിറിയ വീണ്ടും ആഗോള ഊര്‍ജ്ജ വിപണിയില്‍; ഒപ്പം സുവിശേഷത്തിനും വാതില്‍ തുറക്കുന്നു

Asia Breaking News Middle East

സിറിയ വീണ്ടും ആഗോള ഊര്‍ജ്ജ വിപണിയില്‍; ഒപ്പം സുവിശേഷത്തിനും വാതില്‍ തുറക്കുന്നു

ദമാസ്ക്കസ്: സിറിയയില്‍ ഭരണമാറ്റം സംഭവിച്ചതോടുകൂടി രാജ്യം അടിമുടി മാറുകയാണ്. ആഗോള വ്യാപാരത്തിനും അതോടൊപ്പം സുവിശേഷത്തിനും വഴിയൊരുക്കുന്നതായി റിപ്പോര്‍ട്ട്.

ഈ വര്‍ഷം ആദ്യം യു.എന്‍ ഉപരോധങ്ങള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് സിറിയയുടെ ഊര്‍ജ്ജ മേഖലയിലും വിദേശ നിക്ഷേപത്തിലും പുതിയ താല്‍പ്പര്യത്തിനു കാരണമായി.

14 വര്‍ഷത്തിനുശേഷം ആദ്യമായി ഔദ്യോഗികമായി ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്തുകൊണ്ട് സിറിയ ആഗോള ഊര്‍ജ്ജ വിപണിയില്‍ വീണ്ടും ചുവടുകള്‍ ഉറപ്പിക്കുന്നു.

എന്നാല്‍ സാമ്പത്തിക അവസരങ്ങള്‍ മാത്രമല്ല ഇവിടത്തെ ഇപ്പോഴത്തെ സ്ഥിതി സുവിശേഷത്തിനായി ആത്മീയ വാതിലുകള്‍ തുറക്കപ്പെടുകയും ചെയ്യുന്നു.

സിറിയ തുറന്നിരിക്കുന്നു പ്രമുഖ ക്രിസ്ത്യന്‍ മിഷണറി സംഘടനയായ ഗ്ളോബല്‍ കാറ്റലിറ്റിക് മിനിസ്ട്രീസിലെ മാര്‍ക്ക് വിശദീകരിക്കുന്നു.

പതിറ്റാണ്ടുകള്‍ക്കുശേഷം ആദ്യമായി ഇപ്പോള്‍ വീണ്ടും കാര്യങ്ങള്‍ സുഗമമാകുകയാണ്. ഞങ്ങള്‍ ദമാസ്ക്കസില്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുകയാണ്.

സിറിയക്കാരായ ക്രിസ്ത്യാനികളുടെ ഒരു ശൃംഖലയിലൂടെ പ്രവര്‍ത്തിക്കുമ്പോള്‍ മാര്‍ക്ക് പറയുന്നു. ഞങ്ങള്‍ വടക്കോട്ടും തെക്കോട്ടും വ്യാപിക്കുവാന്‍ പോകുന്നു. ശിഷ്യരാക്കല്‍, സമൂഹങ്ങള്‍ കെട്ടിപ്പെടുക്കല്‍, ഭവന ചര്‍ച്ചുകള്‍ രൂപപ്പെടുന്നു, സ്നാന ശുശ്രൂഷകള്‍ സംഭവിക്കുന്നത് കാണുവാന്‍ കഴിയുന്നു.

മിഡില്‍ ഈസ്റ്റിലുടനീളമുള്ള രഹസ്യ ചര്‍ച്ചുകളിലെ മുസ്ളീം പശ്ചാത്തലമുള്ള വിശ്വാസികളെ സജ്ജമാക്കുന്നതില്‍ ഗ്ളാബല്‍ കാറ്റലിറ്റിക് മിനിസ്ട്രീസ് ദൌത്യം നിര്‍വ്വഹിക്കുന്നു.

ഒരു കാലത്ത് മടിച്ചുനിന്ന ഈ വിശ്വാസികള്‍ ഇപ്പോള്‍ മറ്റുള്ളവരെ ക്രിസ്തുവിങ്കലേക്ക് കൊണ്ടുവരുവാന്‍ ഉല്‍സാഹിക്കുകയാണ്.

ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ടുവന്ന പല ക്രിസ്ത്യാനികള്‍ക്കും സുവിശേഷം പങ്കുവെക്കുവാന്‍ ആഗ്രഹമുണ്ട്. പക്ഷെ പ്രായോഗിക പരിശീലനം ലഭിക്കുന്നില്ല.

പരമ്പരാഗത സഭകള്‍ വളരാന്‍ പലപ്പോഴും പാടുപെടുന്ന ഒരു പ്രദേശത്ത് ഈ വിശപ്പ് പ്രതീക്ഷ നല്‍കുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.