നൂറോളം ക്രിസ്ത്യാനികളെ വാളുകൊണ്ട് വെട്ടിയരിഞ്ഞും വെടിവെച്ചും കൊന്നു: ചോരക്കളമായി കോംഗോ
ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോയില്‍ (ഡിആര്‍സി) ക്രൈസ്തവരുടെ കൂട്ടക്കൊലകള്‍ തുടര്‍ക്കഥയാകുന്നു. ഇസ്ളാമിക തീവ്രവാദികളുടെ സംഘടിത ആക്രമണങ്ങളാല്‍ നൂറിലധികം ക്രിസ്ത്യാനികളാണ് ക്രൂരമായി കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
തിങ്കളാഴ്ച് രാത്രി ആണ് ആക്രമണം നടന്നത്. കരുതിക്കൂട്ടിയുള്ള ഒരു കൂട്ടക്കുരുതി തന്നെയായിരുന്നു. കോംഗോ വിമത ഗ്രൂപ്പായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ് തീവ്രവാദികളാണ് വടക്കന്‍ കിവു പ്രവിശ്യയിലെ എന്‍ഡോയോ, പൊട്ടോഡു ഗ്രാമങ്ങള്‍ ലക്ഷ്യമിട്ട് ക്രൂരമായ ആക്രമണങ്ങള്‍ നടത്തിയത്.
റോഡുകളിലും വീടുകളിലും കത്തോലിക്കാ ആരാധനാലയത്തിനു ചുറ്റുമായി മൃതദേഹങ്ങള്‍ ചോരയില്‍ കുളിച്ചു കിടക്കുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
കത്തോലിക്കാ പള്ളിയിലെ സഭാ നേതാവ് റവ എംഡുല സമകി വിവരിക്കുന്നത് എന്‍ഡോയോയില്‍ മാത്രം കുറഞ്ഞത് 70 പേരെങ്കലും കൊലചെയ്യപ്പെട്ടു.
പലരും വാക്കത്തികള്‍ ഉപയോഗിച്ചാണ് കൊല്ലപ്പെട്ടത്. മറ്റുള്ളവര്‍ ഓടി രക്ഷപെടുവാനുള്ള ശ്രമത്തിനിടയില്‍ വെടിയേറ്റു മരിച്ചു. അക്രമികള്‍ 30 ഓളം വീടുകള്‍ തീവെച്ചു നശിപ്പിച്ചു.
വാഹനങ്ങള്‍ കത്തിച്ചു. നിരവധി ആളുകളെ തട്ടിക്കൊണ്ടുപോയതായി പറയപ്പെടുന്നു. ചൊവ്വാഴ്ച രാവിലെ പൊട്ടോഡുവില്‍ തീവ്രവാദികള്‍ വീണ്ടും ആക്രമണങ്ങള്‍ നടത്തി.
ക്രിസ്ത്യാനികളായ കര്‍ഷകരെ വടിവാളുകൊണ്ട് വെട്ടിക്കൊന്നതായി പ്രദേശത്തെ ഒരു പാസ്റ്ററായ സെലമിംഗി ഓപ്പണ്‍ ഡോര്‍സിനോടു പറഞ്ഞു. 18 പേരോളം കൊല്ലപ്പെട്ടു.

