കുടുംബത്തില്‍ ആദ്യം ഇസ്ളാം മതം ഉപേക്ഷിച്ചു: ക്രിസ്തുവിനെ സ്വീകരിച്ച യുവാവിനെ കൊലപ്പെടുത്തി

കുടുംബത്തില്‍ ആദ്യം ഇസ്ളാം മതം ഉപേക്ഷിച്ചു: ക്രിസ്തുവിനെ സ്വീകരിച്ച യുവാവിനെ കൊലപ്പെടുത്തി

Africa Breaking News

കുടുംബത്തില്‍ ആദ്യം ഇസ്ളാം മതം ഉപേക്ഷിച്ചു: ക്രിസ്തുവിനെ സ്വീകരിച്ച യുവാവിനെ കൊലപ്പെടുത്തി

ഒരു യാഥാസ്ഥിക മുസ്ളീം കുടുംബത്തില്‍ നിന്നും ആദ്യം ക്രിസ്തുവിനെ സ്വീകരിച്ച യുവാവിനെ കൊലപ്പെടുത്തി. ഉഗാണ്ടയില്‍ ബുഡക്ക ജില്ലയിലെ മുഗിറ്റ സബ് കൌണ്ടിയിലെ നയാന്‍സ സൌത്ത് ഗ്രാമത്തിലെ മുഹമ്മദ് നാഗി (38) ആണ് കൊല്ലപ്പെട്ടത്.

ആഗസ്റ്റ് 19-ന് രാത്രിയില്‍ തന്റെ മുസ്ളീം സുഹൃത്ത് കമങ്കോളി ഗ്രാമത്തില്‍വച്ച് ജോലി വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് വിളിച്ചു വരുത്തി. രാത്രി 8 മണിയോടെ മൈലോ 5 ട്രേഡിംഗ് സെന്ററില്‍വച്ച് തന്നെ കാണാമെന്നു പറഞ്ഞാണ് രാജബു ഫോണ്‍ വിളിച്ചിരുന്നത്.

ഭാര്യ കറ്റുക്കോ നുബുല പറഞ്ഞു. അതു പ്രകാരം ഭര്‍ത്താവ് പോയി. എന്നാല്‍ അര്‍ദ്ധരാത്രി വരെ ഞാനും മക്കളും കാത്തിരുന്നു. ഭര്‍ത്താവ് മടങ്ങിയെത്തിയില്ല. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും നടന്നില്ല.

പിറ്റേ ദിവസം രാവിലെ 6 മണിക്ക് ഒരു അയല്‍ക്കാരന്‍ വിളിച്ചു പറഞ്ഞു മുഹമ്മദ് നാഗിയെ മരിച്ച നിലയില്‍ കണ്ടെന്ന്. ഉടന്‍തന്നെ അവിടെയെത്തി.

കൊലപാതകത്തിന് ബുഡാക സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിച്ചു. മരിച്ചയാളുടെ തലയില്‍ മുറിവുണ്ടായിരുന്നു.

ചെളി നിറഞ്ഞ റോഡിലൂടെ 20 മിനിറ്റോളം വലിച്ചിഴച്ച നിലയിലായിരുന്നു, പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവത്തിനുശേഷം പ്രതി രാജാബുവിനെ കാണാതായി. പോലീസ് കേസെടുത്തു.

മാര്‍ച്ച് 2-ന് എംബൈലയിലെ ഒരു ചര്‍ച്ചില്‍ നിന്നുള്ള ഒരു പാസ്റ്റര്‍ മുഹമ്മദ് നാഗിയുടെ വീട്ടിലെത്തി സുവിശേഷം പങ്കുവെച്ചതിനെത്തുടര്‍ന്നാണ് നാഗിയും ഭാര്യയും ക്രിസ്തുവിങ്കലേക്ക് കടന്നുവരുവാനിടയായതെന്ന് നുബുല പറഞ്ഞു.

രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ആ ചര്‍ച്ചില്‍ പോയിത്തുടങ്ങി. എന്നാല്‍ താമസിയാതെ നാഗിയുടെ ബന്ധുവും സുഹൃത്തുമായ രാജാബു ആരാധനാലയത്തിലെത്തി ഞങ്ങളെ തിരിച്ചറിഞ്ഞു ഞങ്ങളെ ചോദ്യം ചെയ്തു.

ബന്ധുക്കള്‍ ഈ വിവരം അറിഞ്ഞതിനെത്തുടര്‍ന്ന് ക്രിസ്തുവിനെ തള്ളിക്കളയാതെ മറ്റൊരു ചര്‍ച്ചില്‍ പോകാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അങ്ങനെ ജൂലൈയില്‍ ഞങ്ങള്‍ മറ്റൊരു ചര്‍ച്ചില്‍ പോകാന്‍ തുടങ്ങി.

ആ വിവരവും കുടുംബക്കാര്‍ അറിഞ്ഞു. നാഗിയുടെ സഹോദനും ബന്ധുക്കളും ഇതിനെ ശക്തമായി എതിര്‍ത്തു. ലോകം സൃഷ്ടിച്ചതിനുശേഷം കുടുംബത്തില്‍നിന്നും ആരും ഒരു ക്രിസ്ത്യാനിയായിട്ടില്ല എന്നു അവര്‍ പറഞ്ഞു.

നാഗി നുബുലു ദമ്പതികള്‍ക്ക് 4,7,9,12,15 വയസുള്ള 5 കുട്ടികളുണ്ട്. ദൈവമക്കള്‍ ഈ കുടുംബത്തെ ഓര്‍ത്തു പ്രാര്‍ത്ഥിക്കുക.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.