ദൈവം എന്റെ ഭയത്തേക്കാള്‍ വലുതാണ്; മരണ നിഴലില്‍നിന്നും പക്ഷപെട്ട് ഗ്രാമി ജേതാവ് ടോറി കെല്ലി
കാലിഫോര്‍ണിയ: മരണകരമായ രോഗത്തില്‍നിന്നും ദൈവം വിടുവിച്ചതിനെ ഓര്‍പ്പിച്ചുകൊണ്ട് ഗ്രാമി ജേതാവായ ഗായിക ടോറി കെല്ലിയുടെ അത്ഭുത സാക്ഷ്യം.
30 കാരിയായ ടോറി കെല്ലി കഴിഞ്ഞയാഴ്ച സുഹൃത്തുക്കളുമൊത്ത് അത്താഴം കഴിക്കുന്നതിനിടയില്‍ കുഴഞ്ഞു വീണതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരമായ മെഡിക്കല്‍ അത്യാഹിതമായിരുന്നു സംഭവിച്ചത്.
ശ്വാസകോശത്തിലും കാലുകളിലും പെട്ടന്ന് രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്നായിരുന്നു മരണത്തിന്റെ വക്കില്‍ എത്തിയ ടോറിയെ ഡോക്ടര്‍മാര്‍ തീവ്രമായ രീതിയില്‍ ശുശ്രൂഷിച്ചത്. കാലിഫോര്‍ണിയയിലെ ലോസ്ഏഞ്ചലസിലെ സെഡാര്‍സ്-സീനായ് മെഡിക്കല്‍ സെന്ററില്‍നിന്ന് തിങ്കളാഴ്ച ഡിസ്ചാര്‍ജ്ജ് ചെയ്യുകയുണ്ടായി.
ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലായ ടോറി ബൈബിളിലെ ആവര്‍ത്തന പുസ്തകം 31 ന്റെ എട്ടാം വാക്യം “യഹോവ തന്നെ നിനക്കു മുമ്പായി നടക്കുന്നു; അവന്‍ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല; ഉപേക്ഷിക്കുകയുമില്ല; നീ പേടിക്കേണ്ട; ഭ്രമിക്കയുമരുത്”.
ഇന്‍സ്റ്റ ഗ്രാമില്‍ പങ്കുവെയ്ക്കുകയും കര്‍ത്താവിലുള്ള തന്റെ വിശ്വാസത്തെക്കുറിച്ചുള്ള ശക്തമായ സന്ദേശം നല്‍കുകയും ചെയ്തു. ഇതോടൊപ്പം പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തു. “ഇത് ഭയപ്പെടുത്തുന്ന ചില ദിനങ്ങളായിരുന്നു” ആശുപത്രി അനുഭവത്തെക്കുറിച്ച് ഭര്‍ത്താവ് ആന്ദ്രേ മുറില്ലോയും പറഞ്ഞു.
കഴിഞ്ഞ ദിവസം തന്റെ ഭാര്യയുടെ മെഡിക്കല്‍ പുരോഗതിയെക്കുറിച്ച് മുറില്ലോ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറയുകയും കര്‍ത്താവിലുള്ള തന്റെ വിശ്വാസത്തെപ്പറ്റി പങ്കുവെക്കുകയും ചെയ്തു.

