ട്രെയിന്‍ ടിക്കറ്റ് കണ്‍ഫേം ആകാത്തതിനെത്തുടര്‍ന്ന് ഓരോ സെക്കന്റിലും ഒരാളുടെ യാത്ര മുടങ്ങുന്നു

ട്രെയിന്‍ ടിക്കറ്റ് കണ്‍ഫേം ആകാത്തതിനെത്തുടര്‍ന്ന് ഓരോ സെക്കന്റിലും ഒരാളുടെ യാത്ര മുടങ്ങുന്നു

Breaking News India

ട്രെയിന്‍ ടിക്കറ്റ് കണ്‍ഫേം ആകാത്തതിനെത്തുടര്‍ന്ന് ഓരോ സെക്കന്റിലും ഒരാളുടെ യാത്ര മുടങ്ങുന്നു

ട്രെയിന്‍ ടിക്കറ്റ് കണ്‍ഫേമാകാത്തതിനെത്തുടര്‍ന്ന് ഓരോ സെക്കന്റിലും ശരാശരി ഒരാളുടെ ട്രെയിന്‍ യാത്ര മുടങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്.

നീമച്ച് സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ ചന്ദ്രശേഖര്‍ ഗൌറിന് റെയില്‍വേയില്‍നിന്നും ലഭിച്ച മറുപടിയിലാണ് ഞെട്ടുക്കുന്ന കണക്കുകളുള്ളത്.

2025-26 സാമ്പത്തിക വര്‍ഷത്തില്‍ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ കണ്‍ഫേം ആകാത്തതിനെത്തുടര്‍ന്ന് ചാര്‍ട്ട് തയ്യാറാക്കുമ്പോള്‍ സ്വാഭാവികമായി റദ്ദാക്കപ്പെട്ടത് 3.39 കോടി യാത്രക്കാരുടെ ടിക്കറ്റുകളാണ്.

ഇതില്‍ ഭൂരിഭാഗവും സാധാരണക്കാര്‍ ആശ്രയിക്കുന്ന സ്ളീപ്പര്‍ ക്ളാസ്, തേഡ് എസി ടിക്കറ്റുകളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കുകളനുസരിച്ച് പ്രതിദിനം ശരാശരി 92,877 പേര്‍ക്ക് ട്രെയിന്‍ യാത്ര മുടങ്ങുന്നുണ്ട്.

അതായത് ഓരോ മണിക്കൂറിലും 3870 പേര്‍ക്കും ഓരോ മിനിറ്റിലും 64 പേര്‍ക്കും ടിക്കറ്റ് സ്ഥിരീകരിക്കപ്പെടാത്തതിനാല്‍ ട്രെയിനില്‍ കയറാന്‍ സാദിക്കുന്നില്ല.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.