ഗലീല കടലില്‍ ബോട്ട് മാറി കയറിയ നിരീശ്വരവാദി യേശുവിനെ കണ്ടെത്തി

ഗലീല കടലില്‍ ബോട്ട് മാറി കയറിയ നിരീശ്വരവാദി യേശുവിനെ കണ്ടെത്തി

Breaking News Top News

ഗലീല കടലില്‍ ബോട്ട് മാറി കയറിയ നിരീശ്വരവാദി യേശുവിനെ കണ്ടെത്തി

സ്വീഡനിലെ മാധ്യമങ്ങളില്‍ അറിയപ്പെടുന്ന ഒരു പ്രമുഖയാണ് ഇന്‍ഗ്രിഡ് കാള്‍ക്വിസ്റ്റ്. രാജ്യത്തെ ചില പ്രമുഖ വാര്‍ത്താ കമ്പനികളില്‍ അന്വേഷണ റിപ്പോര്‍ട്ടറായും എഡിറ്ററായും ജോലി നേക്കിയിരുന്നു.

59 വര്‍ഷം ഒരു ഉറച്ച നിരീശ്വര വാദിയായി ജീവിതം നയിച്ച ഇന്‍ഗ്രിഡ് 2019-ലാണ് അവരുടെ ജീവിതത്തില്‍ വലിയ വഴിത്തിരിവുണ്ടായത്.

ഞാനൊരു നിരീശ്വരവാദിയാണെന്നായിരുന്നു കരുതിയത്. പക്ഷെ എനിക്ക് ക്രിസ്തു മതത്തോട് വളരെ ഇഷ്ടമുണ്ടായിരുന്നു. സ്വീഡനില്‍ ഒരു പുനരുജ്ജീവനമുണ്ടാകുമെന്ന് ഞാന്‍ വര്‍ഷങ്ങളായി സ്വപ്നം കണ്ടു.

പക്ഷെ എനിക്കതിന്റെ ആവശ്യമുണ്ടെന്ന് ഞാന്‍ കരുതിയിരുന്നില്ല. ഇന്‍ഗ്രിഡന്റെ ക്രിസ്തുവിശ്വാസത്തിലേക്കുള്ള യാത്ര ആരംഭിച്ചത് അവരുടെ സുഹൃത്ത് ക്രിസ്ത്യാനിയായ ഹെന്റിക് ഹള്‍ട്ട് ഡര്‍ഗ് ആശുപത്രിയില്‍ ആയിരിക്കുമ്പോള്‍ തലച്ചോറിലെ ഗുരുതരമായ പ്രതിസന്ധിയില്‍നിന്ന് അത്ഭുതകരമായി സൌഖ്യം പ്രാപിച്ചതോടെയാണ്.

ഞാനൊരു ക്രിസ്ത്യാനിയായിത്തീരണമെന്ന് ഹെന്റിക് തന്നോട് പറഞ്ഞപ്പോള്‍ അതെ താല്‍പ്പര്യമുണ്ടെന്നും പക്ഷെ എങ്ങനെ സംഭവിക്കുമെന്ന് ഇര്‍ഗ്രിഡ് തിരിച്ചു ചോദിച്ചു.

തുടര്‍ന്ന് ദൈവം തന്റെ ജീവിതത്തില്‍ പുതിയ കാര്യങ്ങള്‍ ചെയ്യുവാന്‍ തുടങ്ങിയതായി ഇന്‍ഗ്രിഡ് മനസ്സിലാക്കിത്തുടങ്ങി. ഇന്‍ഗ്രിഡ് ഇസ്രായേലിലേക്ക് പോയി ഗലീല കടല്‍ സന്ദര്‍ശിച്ചത് ജീവിതത്തില്‍ ഏറ്റവും വലിയ മാറ്റത്തിനു കാറ്റ് വീശിത്തുടങ്ങുവാന്‍ കാരണമായി.

ഇന്‍ഗ്രിഡ് തന്റെ സോഷ്യല്‍ മീഡിയായില്‍ ക്രിസ്തു മതത്തെക്കുറിച്ചു സംസാരിച്ചപ്പോള്‍ ഒരു ശ്രോതാവ് യിസ്രായേലില്‍ താമസിച്ചിരുന്ന സ്വീഡിഷ് ബൈബിള്‍ അദ്ധ്യാപികയായ ലാര്‍സ് എനാര്‍സനെ കാണമെന്നു നിര്‍ദ്ദേശിച്ചു.

ലാര്‍സുമായി ബന്ധപ്പെട്ടപ്പോള്‍ അവരുടെ സഹോദരി എല്ലനും കൂടി ഇന്‍ഗ്രിഡിനെ സ്വീകരിക്കുകയും യിസ്രായേലിലൂടെ സഞ്ചരിക്കുകയും ചെയ്തു.

ഗലീല തടാകത്തില്‍ എത്തിയപ്പോള്‍ തടാകത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ടൂറിസ്റ്റ് ബോട്ടുകളില്‍ ഒന്നില്‍ കയറാന്‍ ഒരുങ്ങി. അവര്‍ ബോട്ടില്‍ കയറി. പക്ഷെ ആ ബോട്ട് അവര്‍ക്കുവേണ്ടി ഉള്ളതായിരുന്നില്ല.

ഒരു സംഘം അമേരിക്കന്‍ ക്രിസ്ത്യാനികള്‍ വാടകയ്ക്കെടുത്ത ബോട്ടായിരുന്നു. അവര്‍ ബോട്ടില്‍ പാട്ടുപാടി കര്‍ത്താവിനെ സ്തുതിക്കുകയും അവരുടെ പാസ്റ്റര്‍ പ്രസംഗിക്കുകയും ചെയ്തു.

യേശു വെള്ളത്തിന്‍മീതെ നടന്ന് കൊടുങ്കാറ്റിനെ ശാന്തമാക്കിയതും പത്രോസ് വെള്ളത്തിന്‍ മീതെ നടക്കാന്‍ ശ്രമിച്ചതും പറഞ്ഞു.

തന്റെ അവിശ്വാസം നിമിത്തം മുങ്ങാന്‍ ശ്രമിച്ച സംഭവം നടന്ന ഗലീല കടലിനെക്കുറിക്കുന്നതും പത്രോസിന്റെ അവിശ്വാസം യേശു പരാമര്‍ശിച്ചതും പാസ്റ്റര്‍ പറഞ്ഞത് ഇന്‍ഗ്രിഡിന്റെ ഹൃദയത്തില്‍ കുത്ത് കൊണ്ടു. അങ്ങനെ ഇന്‍ഗ്രിഡ് കരയാന്‍ തുടങ്ങി.

തന്റെ അവിശ്വാസവും അവള്‍ ഓര്‍ത്തു. അനുതാപത്തോടെ യേശുവിനെ ഓര്‍ത്തു.

യേശുവിനെ ഇന്നു താന്‍ കണ്ടുമുട്ടിയതായി മനസ്സില്‍ ഉറപ്പിച്ചു പറഞ്ഞു. ബോട്ട് കരയിലേക്ക് അടുത്തപ്പോള്‍ അവള്‍ പാസ്റ്ററുടെ അടുത്തേക്ക് ചെന്നു പരിചയപ്പെട്ടു.

താന്‍ തെറ്റായ ബോട്ടിലാണ് കയറിയതെന്നും വളരെ ഖേദമുണ്ടെന്നും പാസ്റ്ററോട് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി, ഇന്‍ഗ്രിഡ് നീ തീര്‍ച്ചയായും ശരിയായ ബോട്ടിലായിരുന്നു.

ഇന്‍ഗ്രിഡ് സ്വീഡനിലേക്കു മടങ്ങി. ദിവസവും ബൈബിള്‍ വായിക്കാന്‍ തുടങ്ങി. ഒരു ബൈബിള്‍ കോളേജിലും ചേര്‍ന്ന് ഒരു ചര്‍ച്ചില്‍ പോകാന്‍ താല്‍പ്പര്യം കാട്ടി. സ്വെന്‍ വൈറ്റ്സണ്‍ പാസ്റ്ററുടെ ചര്‍ച്ചിലാണ് പോയത്. അവര്‍ കൈക്കൊണ്ടു പിന്നീട് സ്നാനമേറ്റു.

അതിനുശേഷം പരിശുദ്ധ്താമാവിന്റെ ഇടപെടലില്‍ താന്‍ വിശ്വാസത്തിലേക്കു കടന്നുവരുവാനിടയായതും സംബന്ധിച്ച് ഒരു പുസ്തകം എഴുതുവാന്‍ പ്രേരിപ്പിക്കപ്പെട്ടു. ‘ഓ മൈ ഗോഡ് ഡു യു റിയലി എക്സിസ്റ്റ’് എന്ന പേരില്‍ ഒരു പുസ്തകവും എഴുതി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.