ഉസ്ബക്കിസ്ഥാനില്‍ സഭാ യോഗത്തില്‍ പോലീസ് റെയ്ഡ്, വിശ്വാസികളെ അറസ്റ്റു ചെയ്തു

Breaking News Global

ഉസ്ബക്കിസ്ഥാനില്‍ സഭാ യോഗത്തില്‍ പോലീസ് റെയ്ഡ്, വിശ്വാസികളെ അറസ്റ്റു ചെയ്തു
താഷ്ക്കന്റ് : ഉസ്ബക്കിസ്ഥാനില്‍ താഷ്ക്കന്റിലെ വിശ്വാസികളുടെ ഒരു സഭാ യോഗത്തില്‍ പോലീസ് നടത്തിയ റെയ്ഡിനെത്തുടര്‍ന്ന് 12 വിശ്വാസികളെ അറസ്റ്റു ചെയ്തു.

 

കഴിഞ്ഞ മാസം നടന്ന പോലീസ് നടപടിയില്‍ വിശ്വാസികളെ അറസ്റ്റു ചെയ്തപ്പോള്‍ അവരുടെ നൂറോളം ക്രിസ്ത്യന്‍ പുസ്തകങ്ങള്‍ , ബൈബിളുകള്‍ , കമ്പ്യൂട്ടറുകള്‍ , മൊബൈല്‍ ഫോണുകള്‍ , ക്യാമറ, സംഗീത ഉഅപകരണങ്ങള്‍ എന്നിവയും പിടിച്ചെടുത്തിരുന്നു.

 

അറസ്റ്റു ചെയ്തവരെ പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി ഒരു രത്രി മുഴുവനും കസ്റ്റഡിയില്‍ വച്ചശേഷം വിട്ടയച്ചു. അംഗീകാരമില്ലാതെ സ്ഥലത്ത് സഭായോഗം കൂടി, വിശ്വാസ സംബന്ധമായ സാധന സാമഗ്രികള്‍ കൊണ്ടുവന്നു,

 

നിയമാനുസൃതമല്ലാതെ മത പഠനം നടത്തി എന്നീ കുറ്റം ആരോപിച്ച് എല്ലാവര്‍ക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ഉണ്ടായി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.