അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന ടി.വി. പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു

Breaking News India Kerala

അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന ടി.വി. പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു
ന്യൂഡല്‍ഹി : ടെലിവിഷന്‍ ചാനലുകളില്‍ അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന പരിപാടികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നു.

 

സ്ത്രീകളെ ദുര്‍മന്ത്രവാദിനികളായി ചിത്രീകരിക്കുന്ന പരിപാടികള്‍ പ്രൈം ടൈമില്‍ സംപ്രേക്ഷണം ചെയ്യരുതെന്ന് സംപ്രേക്ഷകരുടെ നിയന്ത്രണ ബോഡിയായ ബ്രോഡ്കസ്റ്റിങ് കണ്ടന്റ് കംപ്ലെയിന്റ് കൌണ്‍സില്‍ (ബി.സി.സി.സി.) ചാനലുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. പ്രേക്ഷകരുടെ പരാതിയെത്തുടര്‍ന്നാണ് നടപടി.

 

ഇതു സംബന്ധിച്ച് സീ കളേഴ്സ്, സണ്‍ ടിവി, മാ ടിവി എന്നീ ചാനലുകള്‍ക്ക് ബിസിസിസി നോട്ടീസ് അയച്ചു. കന്നഡ ചാനലുകളിലെ ജ്യോതിഷ പരിപാടികള്‍ നിരോധിക്കാന്‍ നേരത്തേ കര്‍ണ്ണാടക സര്‍ക്കാര്‍ മുന്നോട്ടു വന്നിരുന്നു. എന്നാല്‍ ജ്യോതിഷ പരിപാടികളെക്കുറിച്ച് സമിതി നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയിട്ടില്ല. ഇക്കാര്യം പിന്നീട് ചര്‍ച്ച ചെയ്യുമെന്ന് ബി.സി.സി.സി. അറിയിച്ചു.

 

മന്ത്രവാദിനികളായി ചിത്രീകരിക്കുന്നതും അന്ധവിശ്വാസം പ്രചരിപ്പിക്കുന്നതുമായ പരിപാടികള്‍ നിയന്ത്രിക്കാന്‍ വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അത്യാവശ്യമായിരിക്കുകയാണെന്നും ബി.സി.സി.സി. വ്യക്തമാക്കി. ചാനലുകളില്‍ ഇത്തരം പരിപാടികള്‍ അത്യാവശ്യമായ ഘട്ടത്തില്‍ കൃത്യമായ മുന്നറിയിപ്പുകളോടുകൂടിവേണം സംപ്രേക്ഷണം ചെയ്യേണ്ടതെന്നും സമിതി ചാനലുകള്‍ക്കു നല്‍കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു.

Leave a Reply

Your email address will not be published.