കള്ളപ്പണം ഒഴുകുന്നതില്‍ ഇന്ത്യ നാലാം സ്ഥാനത്ത്
വാഷിങ്ടണ്‍ : രാജ്യത്തിനു പുറത്തേക്കുള്ള കള്ളപ്പണ ഒഴുക്കില്‍ ഇന്ത്യ നാലാം സ്ഥാനത്ത്. 2004 മുതല്‍ 2013 വരെ പ്രതിവര്‍ഷം 5100 കോടി ദോളര്‍ (ഏകദേശം 3.4 ലക്ഷം കോടി രൂപ) വീതമാണ് ഇന്ത്യയില്‍നിന്നും പുറത്തേക്കു പോയത്.
ഇന്ത്യയുടെ പ്രതിരോധ ബജറ്റ് പോലും 5000 കോടി ഡോളറിനു താഴെയാണെന്നിരിക്കെയാണിത്. ഗ്ലോബല്‍ ഫിനാന്‍ഷ്യന്‍ ഇന്റഗ്രിറ്റി എന്ന വാഷിങ്ടണ്‍ ആസ്ഥാനമായ സംഘടനയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പട്ടികയില്‍ 13,000 കോടി ഡോളറുമായി ചൈനയാണ് ഒന്നാമത്.
റഷ്യ 10,400 കോടിയുമായി രണ്ടാമതും, മെക്സിക്കോ 5280 കോടിയുമായി മൂന്നമതുമാണ്. നികുതിവെട്ടിപ്പിലൂടെയും, അഴിമതി, അനധികൃത പ്രവര്‍ത്തനങ്ങള്‍ , കുറ്റകൃത്യങ്ങള്‍ എന്നിവയില്‍നിന്നും ലഭിക്കുന്ന പണമാണ് ഇത്തരത്തില്‍ കള്ളപ്പണമായി മറ്റു രാജ്യങ്ങളിലേക്കു കടത്തുന്നത്.
2013-ല്‍ മാത്രം വികസ്വര രാജ്യങ്ങളില്‍ നിന്ന് 1.1 ലക്ഷം കോടി ഡോളര്‍ ഇത്തരത്തില്‍ വിദേശ രാജ്യങ്ങളിലേക്കൊഴുകിയിട്ടുണ്ട്. 2004-2013 കാലഘട്ടത്തില്‍ ഇന്ത്യയില്‍നിന്നു മാത്രം 51,00 കോടി ഡോളര്‍ കടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
വികസ്വര രാജ്യങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് മുഖ്യ കാരണം കള്ളപ്പണമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.