ബൈബിള്‍ പ്രകാരം മിഡില്‍ ഈസ്റ്റിന്റെ വലിയൊരു ഭൂപ്രദേശം യിസ്രായേലിന് അവകാശമുണ്ടെന്ന് യു.എസ്. അംബാസിഡര്‍.
മിഡില്‍ ഈസ്റ്റില്‍ വലിയൊരു ഭൂപ്രദേശം യിസ്രായേലിന് അവകാശമുണ്ടെന്ന് യിസ്രായേലിലെ യു.എസ്. അംബാസിഡര്‍ മൈക്ക് ഹക്കാബി. വെള്ളിയാഴ്ച പുറത്തിറക്കിയ ഒരു അഭിപ്രായത്തില്‍ കോര്‍ കാള്‍സണ്‍ ഷോയില്‍ സംസാരിക്കവേ ഹക്കാബി ബൈബിളിലെ ഉല്‍പ്പത്തി 15:18 ഉദ്ധരിച്ചു.
അതില്‍ അന്ന് അബ്രാം എന്നറിയപ്പെട്ടിരുന്ന അബ്രഹാമിന് നൈല്‍ നദി മുതല്‍ യൂഫ്രട്ടീസ് വരെയുള്ള ഭൂമി അവന്റെ പിന്‍ഗാമികള്‍ അവകാശപ്പെടുത്തുമെന്നും ദൈവം വാഗ്ദത്തം ചെയ്തിരുന്നു. അവര്‍ യിസ്രായേല്‍ അതെല്ലാം ഏറ്റെടുത്താല്‍ നന്നായിരിക്കും എന്ന് ഹക്കാബി പറഞ്ഞു.
മിഡില്‍ ഈസ്റ്റിന്റെ വിശാലമായ ഭാഗങ്ങളില്‍ യിസ്രായേലിന്റെ ദിവ്യാവകാശം ഉറപ്പിച്ചതിനുശേഷം കാള്‍സണ്‍ അദ്ദേഹത്തോടു ചോദിച്ചു, നിങ്ങള്‍ ഏതു ദേശത്തെക്കുറിച്ചാണ് സംസാരിക്കുന്നത്? ഈജിപ്റ്റിലെ നദി എന്ന വാക്കിന്റെ പ്രയോഗത്തിന്റെ വ്യാഖ്യാനങ്ങള്‍ വ്യത്യസ്തമാണ്.
ചില പണ്ഡിതന്മാര്‍ അതിനെ സീനായ് ഉപദ്വീപിലെ ഒരു നദീതടമായും മറ്റു ചിലര്‍ നൈല്‍ നദിയായും തിരിച്ചറിയുന്നു. അവര്‍ എല്ലാം ഏറ്റെടുത്താല്‍ നന്നായിരിക്കും.
നൈല്‍ നദി മുതല്‍ യൂഫ്രട്ടീസ് നദി വരെ വ്യാപിച്ചു കിടക്കുന്ന പ്രദേശത്തിന്മേലുള്ള യിസ്രായേലിന്റെ ബൈബിള്‍ അവകാശത്തെ പരാമര്‍ശിച്ചുകൊണ്ട് ഹക്കാബി മറുപടി നല്‍കി.
എന്നിരുന്നാലും യിസ്രായേല്‍ മിഡില്‍ ഈസ്റ്റ് ഏറ്റെടുക്കാന്‍ ശ്രമിക്കുന്നില്ലെന്നും നിലവില്‍ യിസ്രായേലിന്റെ പരമാധികാരത്തിനു കീഴുള്ള ഭൂമിയില്‍ ജീവിക്കാന്‍ അവകാശമുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഹക്കാബിയുടെ പരാമര്‍ശത്തിനെതിരെ മിഡില്‍ ഈസ്റ്റിലെ പല കേന്ദ്രങ്ങളും രോക്ഷം കൊണ്ടു. യോര്‍ദ്ദാന്‍ വിദേശകാര്യ മന്ത്രാലയം ഒരു പ്രസ്താവനയില്‍ ഈ പരാമര്‍ശത്തെ അസംബന്ധവും പ്രകോപനപരവുമാണെന്ന് വിശേഷിപ്പിച്ചു.
അന്താരാഷ്ട്ര നിയമ തത്വങ്ങളില്‍ നിന്നും യു.എന്‍ ചാര്‍ട്ടറില്‍ നിന്നുമുള്ള നഗ്നമായ വ്യതിയാനം എന്നാണ് ഈജിപ്റ്റ് വിദേശ മന്ത്രാലയം പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടത്. സൌദി അറേബ്യയും ഹക്കാബിക്കെതിരെ രംഗത്തുവന്നു.
വിഷയത്തില്‍ യു.എസ്. നിലപാട് വ്യക്തമാക്കണമെന്ന് സൌദി ആവശ്യപ്പെടുന്നു. അറബ് ഭൂമികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നിയമ വിരുദ്ധമായ നീക്കമാണിതെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രിയും പ്രതികരിച്ചു.

