വേനല്‍ ചുട്ടുപൊള്ളും, വരും മാസങ്ങളില്‍ താപനില ഉയരുമെന്ന് മുന്നറിയിപ്പ്
ന്യൂഡെല്‍ഹി: വരും മാസങ്ങളില്‍ വേനല്‍ ചൂട് കനക്കുമെന്ന് അധികൃതര്‍. ഏപ്രില്‍ മുതല്‍ ജൂണ്‍വരെയുള്ള കാലയളവില്‍ രാജ്യത്ത് പ്രതിദിന താപനില സാധാരണയിലും ഉയര്‍ന്നതായാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഇക്കാലയളവില്‍ ഉഷ്ണ തരംഗങ്ങള്‍ വര്‍ദ്ധിക്കുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ മുന്നറിയിപ്പില്‍ പറയുന്നു. മദ്ധ്യ കിഴക്കന്‍ ഇന്‍ഡ്യന്‍ പ്രദേശങ്ങളിലും വടക്കു പടിഞ്ഞാറന്‍ സമതലങ്ങളിലുമാണ് ഉഷ്ണ തരംഗ സാദ്ധ്യതയുള്ളത്.
അതേസമയം രാജ്യത്തിന്റെ പല ഭാഗങ്ങളിലും കടുത്ത ചൂട് അനുഭവപ്പെടും. പടിഞ്ഞാറന്‍, കിഴക്കന്‍ പ്രദേശങ്ങളില്‍ സാധാരണ നിലയേക്കാള്‍ താപനില ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള സാധാരണയായി ഏഴോളം ഉഷ്ണതരംഗ ദിനങ്ങളാണ് രേഖപ്പെടുത്താറഉള്ളത്. എന്നാല്‍ ഇത്തവണ രണ്ടു മുതല്‍ നാലുവരെ അധിക ഉഷ്ണ തരംഗ ദിനങ്ങള്‍ ഉണ്ടായേക്കും.
ഏപ്രില്‍ മാസത്തില്‍ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും സാധാരണയേക്കാള്‍ ഉയര്‍ന്ന താപനില അനുഭവപ്പെടാന്‍ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

