യഹൂദ്യയിലെയും ശമര്യയിലെയും യഹൂദ സമൂഹങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കാന്‍ യിസ്രായേല്‍ അനുമതി നല്‍കി

യഹൂദ്യയിലെയും ശമര്യയിലെയും യഹൂദ സമൂഹങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കാന്‍ യിസ്രായേല്‍ അനുമതി നല്‍കി

Asia Breaking News

യഹൂദ്യയിലെയും ശമര്യയിലെയും യഹൂദ സമൂഹങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കാന്‍ യിസ്രായേല്‍ അനുമതി നല്‍കി

അന്താരാഷ്ട്ര തലത്തില്‍ വെസ്റ്റ് ബാങ്ക് എന്നറിയപ്പെടുന്ന യെഹൂദ്യയിലും ശമര്യയിലും നിലവിലുള്ള 13 യഹൂദ്യ സമൂഹങ്ങളെ അവരുടെ അയല്‍ സമൂഹങ്ങളില്‍നിന്ന് വേര്‍തിരിക്കാനുള്ള പദ്ധതിക്ക് സുരക്ഷാ മന്ത്രിസഭ പച്ചക്കൊടി കാട്ടിയതായി യിസ്രായേല്‍ ധനമന്ത്രി ബെസലേല്‍ സ്മോട്രിച്ച് പ്രഖ്യാപിച്ചു.

അധിവാസ കേന്ദ്രങ്ങളില്‍ സാധാരണവല്‍ക്കരണത്തിന്റെയും നിയന്ത്രണത്തിന്റെയും വിപ്ളവം ഞങ്ങള്‍ തുടര്‍ന്നു നയിക്കുന്നു. ഒളിച്ചിരിക്കുന്നതിനു പകരം ഞങ്ങള്‍ പതാക ഉയര്‍ത്തുകയും പണിയുകയും സ്ഥിരതാമസമാകുകയും ചെയ്യും.

യെഹൂദ്യയിലും ശമര്യയിലും യഥാര്‍ത്ഥ പരമാധികാരത്തിലേക്കുള്ള പാതയിലെ മറ്റൊരു പ്രധാന ചുവടുവയ്പാണിത്. സ്മോട്രിച്ച് എക്സലില്‍ പോസ്റ്റു ചെയ്തു.

അവയില്‍ ഓരോന്നിന്റെയും ഒരു സ്വതന്ത്ര സെറ്റില്‍മെന്റായി അംഗീകരിക്കുന്നത് അവരുടെ പുരോഗതിക്കും വികസനത്തിനും വളരെയധികം സഹായിക്കുന്ന ഒരു പ്രധാന ഘട്ടമാണ്. അദ്ദേഹം പറഞ്ഞു. തീരുമാനത്തെക്കുറിച്ചും നിര്‍ദ്ദിഷ്ട സെറ്റില്‍മെന്റുകളുടെ പേരുകളും പുറത്തുവിട്ടിട്ടില്ല.

യിസ്രായേലിന്റെ ചരിത്രപരമായ ഹൃദയഭൂമിയായ യഹൂദ്യയിലും ശമര്യയിലും നിലവില്‍ ഏകദേശം 7 ലക്ഷം യിസ്രായേലി യഹൂദന്മാരും ഏകദേശം 2.7 ദശലക്ഷം പലസ്തീന്‍ നിവാസികളും വസിക്കുന്നു.

അവര്‍ പ്രധാനമായും പലസ്തീന്‍ അതോറിട്ടിയുടെ (പിഎ) ഭരണത്തിന്‍ കീഴിലാണ് ജീവിക്കുന്നത്. ആഗോള സമൂഹത്തില്‍ ഭൂരിഭാഗവും യഹൂദ്യയിലെയും ശമര്യയിലെയും യഹൂദ സമൂഹങ്ങളെ അന്താരാഷ്ട്ര നിയമം ലംഘിക്കുന്നതായി കണക്കാക്കുന്നു.

എന്നിരുന്നാലും യിസ്രായേല്‍ ഇതിനെ എതിര്‍ക്കുന്നു. ആ പ്രദേശത്തെ അധിനിവേശം എന്നതിലുപരി നിയമപരമായി തര്‍ക്കത്തിലാണെന്നും യഹൂദന്മാര്‍ക്ക് അവിടെ താമസിക്കാന്‍ നിയമപരവും ചരിത്രപരവുമായ അവകാശമുണ്ടെന്നും വാദിക്കുന്നു പലസ്തീന്‍ വിദേശകാര്യ മന്ത്രാലയം യിസ്രായേല്‍ മന്ത്രിസഭയുടെ തീരുമാനത്തെ വിമര്‍ശിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.