പ്ളാസ്റ്റിക് കറന്‍സി പുറത്തിറക്കാന്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ

പ്ളാസ്റ്റിക് കറന്‍സി പുറത്തിറക്കാന്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ

Breaking News India

പ്ളാസ്റ്റിക് കറന്‍സി പുറത്തിറക്കാന്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ

മുംബൈ: ഇന്ത്യയില്‍ നിലവിലുള്ള പേപ്പര്‍ നോട്ടുകള്‍ക്ക് പകരം പ്ളാസറ്റിക് (പോളിമര്‍) നോട്ടുകള്‍ പുറത്തിറക്കാന്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ.

നോട്ട് അച്ചടിയുടെ വര്‍ദ്ധിച്ചുവരുന്ന ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. പ്ളാസ്റ്റിക് നോട്ടുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിപണിയിലിക്കുന്നതിനുള്ള പൈലറ്റ് പ്രൊജക്ട് ആര്‍ബിഐ ഉടന്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം നോട്ട് അച്ചടിച്ചിലവില്‍ വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

നോട്ടുകളുടെ ആവശ്യകത ഉയര്‍ന്നതിനെത്തുടര്‍ന്ന് കറന്‍സി അച്ചടിച്ചിലവ് മുന്‍ 5,101.4 കോടി രൂപയില്‍നിന്ന് ഉയര്‍ന്ന നിരക്കിലേക്ക് എത്തിയിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് പെട്ടന്ന് കേടുപാടുകള്‍ സംഭവിക്കുന്ന പേപ്പര്‍ നോട്ടുകള്‍ക്ക് പകരം പ്ളാസ്റ്റിക് നോട്ടുകള്‍ പ്രചാരത്തിലാക്കാന്‍ ആര്‍ബിഐയുടെ നീക്കം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.