എല്ലാ പബ്ളിക് സ്കൂളുകളിലും 10 കല്‍പ്പനകള്‍ പ്രദര്‍ശിപ്പിക്കാന്‍ ആവശ്യപ്പെടുന്ന ആദ്യത്തെ സംസ്ഥാനമായി ലൂസിയാന
ലൂസിയാന: എല്ലാ പബ്ളിക് സ്കൂളുകളിലും ക്ളാസ് മുറികളില്‍ ബൈബിളിലെ 10 കല്‍പ്പനകള്‍ പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ആദ്യത്തെ സംസ്ഥാനമായി ലൂസിയാന മാറി.
റിപ്പബ്ളിക്കന്‍ ഗവര്‍ണര്‍ ജെഫ് ലാന്‍ഡ്രി ബുധനാഴ്ച ലൂസിയാന സെനറ്റില്‍ 30-8 വോട്ടുകള്‍ക്ക് ബില്‍ പാസ്സാക്കിയശേഷം എച്ച്ബി 71 നിയമത്തില്‍ ഒപ്പുവെച്ചു. സ്റ്റേറ്റ് ഹൌസില്‍ ഇത് 79-16 എന്ന് പാസ്സാക്കി.
അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ നിയമത്തെ വെല്ലുവിളിക്കുമെന്ന് പ്രതിജ്ഞ എടുക്കുന്നു. കേസ് യു.എസ്. സുപ്രീം കോടതിയിലേക്ക് പോകാനിടയുണ്ട്.
നിയമം നിയമപരമായ വെല്ലുവിളികളെ അതിജീവിക്കുകയാണെങ്കില്‍ സംസ്ഥാന ധനസഹായം ലഭിക്കുന്ന കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ യൂണിവേഴ്സിറ്റി തലം വരെയുള്ള എല്ലാ ലൂസിയാന ക്ളാസ് മുറികളും ഒരു പോസ്റ്ററിലോ ഫ്രെയിം ചെയ്ത ഡോക്യുമെന്റിലോ കുറഞ്ഞത് പതിനൊന്ന് ഇഞ്ച് പതിനാല് ഇഞ്ച് ദൈര്‍ര്‍ഘ്യമുള്ള കല്‍പനകള്‍ പ്രദര്‍ശിക്കപ്പെടേണ്ടതുണ്ട്.
പത്തു കല്‍പന ഡിസ്പ്ളേകള്‍ സ്വകാര്യ സംഭാവനകളാല്‍ പണമടയ്ക്കപ്പെടും. അതിനാല്‍ സംസ്ഥാനം അവര്‍ക്ക് ധനസഹായം നല്‍കുന്നില്ല.
ലൂസിയാന സ്റ്റേറ്റ് പ്രതിനിധി ഡോഡിഗോര്‍ട്ടണ്‍ ബില്‍ അവതരിപ്പിച്ചു. പത്ത് കല്‍പ്പനകള്‍ നടപ്പിലാക്കുന്നത് ലൂസിയാനയിലെ എല്ലാ നിയമങ്ങളുടെയും അടിസ്ഥാനം ആണെന്നും രാജ്യത്തിന്റെ മതപരമായ ഉത്ഭവത്തെ മാനിക്കുന്നുവെന്നും ന്യൂ ഓര്‍ലിയന്‍സ് അഡ്വക്കേറ്റ് പറയുന്നു.
ഇതോടെ ക്ളാസ് മുറികളില്‍ സദാചാര കോഡ് വീണ്ടും സ്ഥാപിക്കാന്‍ അനുവദിക്കുന്ന ആദ്യത്തെ സംസ്ഥാനം ലൂസിയാന ആണെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു.
അഡ്വക്കേറ്റ് സെന്‍ റോയ്സ് ഡുപ്ളെസിസ് പരയുന്നു. ഞാന്‍ കിന്റര്‍ഗാര്‍ട്ടനില്‍ (സ്വകാര്യ സ്കൂളില്‍) പഠിച്ചിരുന്നപ്പോള്‍ 10 കല്‍പ്പനകള്‍ എല്ലായ്പ്പോഴും ഭിത്തിയില്‍ ഉണ്ടായിരുന്നു.
ഒരു ദൈവമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി. ദൈവത്തെയും ദൈവത്തിന്റെ നിയമങ്ങളെയും ബഹുമാനിക്കാന്‍ എനിക്കറിയാമായിരുന്നു. ഡുപ്ളിസിസ് പറയുന്നു.