ഭൌമ ജീവിതം: ഒരേ ഒരു അവസരം
ഇന്ന് അനേകം യുവജീവിതങ്ങള്‍ തങ്ങളുടെ വിലയേറിയ ജീവനുകളെ അലഷൃമാക്കി കളയുന്നു ദിവസേന നൂറോളം ചെറുപ്പക്കാര്‍ മരിക്കുന്നു, നാടുവിടുന്നു, മയക്കുമരുന്ന്, മദ്യം എന്നിവക്കടിമകളാകുന്നു. എന്തിനാണ് ജീവിതം വെറുതെ നഷ്ടപ്പെടുത്തുന്നത്.
ദിവസംതോറുമുള്ള ചെറുപ്പക്കാരുടെ മരണവാര്‍ത്തകേട്ട് നാം വളരെയേറെ സങ്കടപ്പെടാറുണ്ട്. ആത്മഹത്യാ പ്രവണത കൂടിവരുന്ന യുവമനസ്സുകള്‍ . അവര്‍ക്ക് എന്തുകൊണ്ടാണ് ജീവിതം മടുക്കുന്നത്. ജീവിതം എന്നാല്‍ എന്താണ്? ചുരുക്കം ചില കാര്യങ്ങള്‍ പറഞ്ഞുകൊള്ളട്ടെ.
ഒന്നാമതായി ജീവിതത്തെ ഇഷ്ടംപോലെ നാം കൈകാര്യം ചെയ്യരുത്. പകരം ജീവിതം നമ്മിലര്‍പ്പിക്കുന്ന ഉത്തരവാദിത്വങ്ങള്‍ ഏതെല്ലാമെന്ന് കണ്ടെത്തുകയാണ് വേണ്ടത്. അവയെ നിറവേറ്റുവാന്‍ നാം സജ്ജരാകേണം. അതിന് വളരെ കാലതാമസവും, വിനയവും വേണ്ടിവരും ഒരിക്കലും സ്വന്ത ഇഷ്ടപ്രകാരം ജീവിതത്തെ വളച്ചൊടിക്കാന്‍ നാം നോക്കരുത്.
ഇങ്ങനെയുള്ളവര്‍ക്ക് അവര്‍ ജീവിത്തില്‍ നിരാശപ്പെടുന്നതല്ലാതെ ജീവിതം അവരില്‍ നിന്നെന്തു പ്രതീക്ഷിക്കുന്ന എന്ന് ചിന്തിക്കുന്നതേയില്ല. അതിന്റെ ഫലമാകട്ടെ നിരാശയും തകര്‍ച്ചയും മാത്രം.
അപ്പോള്‍ ജീവിതം നമ്മില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്താണെന്ന് നാം കണ്ടെത്തണം. ജീവിതത്തിന്റെ പുറകില്‍ ജീവന്റെ ഉറവിടം ഉണ്ട്. ആ ഉറവിടത്തിന്റെ പുറകില്‍ ദൈവമുണ്ട്. ആ ദൈവം നമ്മുടെ പിതാവാണ്. ഈ ദൈവത്തിന്റെ വചനം ആണ് വേദപുസ്തകം. എപ്രകാരം ജീവിക്കാമെന്ന് വേദപുസ്തകം നമ്മെ പഠിപ്പിക്കുന്നു.
ഈ പിതാവായ ദൈവത്തിന്റെ സ്വര്‍ഗ്ഗീയ സ്വഭാവമാണ് നിസ്തുലനായ ക്രിസ്തുവില്‍കൂടി കാണുന്നത്. നമ്മുടെ ആവശ്യങ്ങള്‍ , അതായത് അനുദിന ജീവിതത്തിലെ ആവശ്യങ്ങള്‍ മനസ്സിലാക്കി ദൈവം പ്രവര്‍ത്തിക്കുന്നു. യേശുക്രിസ്തു നമ്മോടൊപ്പം ഉണ്ട്.
നമ്മുടെ ജീവിതം വെറുതെ കളയരുത്. ഒരൊറ്റജീവിതം മാത്രമേ നമുക്ക് ഈ ഭൂമിയിലുള്ളൂ. അതു വേഗം തീരും. നാം പറന്നു പോകുകയും ചെയ്യും. അതുകൊണ്ട് ദൈവം നമുക്ക് നല്‍കിയിരിക്കുന്ന ഈ ജീവിതത്തെ ദൈവത്തിനായി വിനയപ്പെടുത്തിക്കൊടുക്കുക.
ചെറുപ്പക്കാര്‍ തീര്‍ച്ചയായും ഇക്കാര്യം അറിഞ്ഞിരിക്കേണ്ടതാണ്. ക്ഷമയാണ് സകലത്തിലും ഉണ്ടായിരിക്കേണ്ടത്. വേദപുസ്തകം ദിവസവും വായിക്കുക. ധ്യാനിക്കുക. അത് നിന്നെ ദൈവത്തിങ്കലേക്ക് അടുപ്പിക്കും. മാത്രമല്ല വിജയകരമായ ഒരു ജീവിതം നിത്യതയോളം ജീവിക്കുവാന്‍ നിന്നെ സഹായിക്കുകയും ചെയ്യും.
പസ്റ്റര്‍ ഷാജി. എസ്.

