ജിഹാദി ആക്രമണം, രണ്ടു ക്രൈസ്തവര്‍ക്ക് പരിക്കേറ്റു

Breaking News Middle East

ജിഹാദി ആക്രമണം, രണ്ടു ക്രൈസ്തവര്‍ക്ക് പരിക്കേറ്റു
ബുര്‍ക്കി ഫാസോ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ ചെറുരാജ്യമായ ബുര്‍ക്കി ഫാസോയില്‍ ഇസ്ളാമിക ജിഹാദികള്‍ നടത്തിയ വെടിവെയ്പില്‍ രണ്ടു ക്രൈസ്തവര്‍ക്കു പരിക്കേറ്റു.

 

അക്രമികള്‍ നൈജീരിയായിലെ തീവ്രവാദി സംഘടനയായ ബോക്കോഹറാമുമായി ബന്ധമുള്ളവരാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മുഖം മൂടി അണിഞ്ഞ അക്രമികള്‍ മാലി അതിര്‍ത്തിയിലായിരുന്നു ആക്രമണം നടത്തിയത്.

 

ബുര്‍ക്കി ഫാസോയില്‍ 17.3 മില്യണ്‍ ജനങ്ങള്‍ മാത്രമാണുള്ളത്. ഇവരില്‍ ഭൂരിഭാഗവും മുസ്ളീങ്ങളാണ്. ക്രൈസ്തവരെ ആക്രമിച്ച് തങ്ങളുടെ അധീനതയിലാക്കാനാണ് തീവ്രവാദികളുടെ ശ്രമമെന്ന് ക്രൈസ്തവര്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.