ഇറ്റലിയിലെ ഭൂകമ്പം: സഹായഹസ്തവുമായി സുവിശേഷ വിഹിത സഭകള്‍

Breaking News Europe Global Top News

ഇറ്റലിയിലെ ഭൂകമ്പം: സഹായഹസ്തവുമായി സുവിശേഷ വിഹിത സഭകള്‍
റോം: ഇറ്റലിയെ പിടിച്ചുലച്ച ഭൂകമ്പത്തില്‍ ഇരകളായവരെ സഹായിക്കാനായി സുവിശേഷ വിഹിത സഭകള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചു.

ആഗസ്റ്റ് 29-നു ബോര്‍ബോണയില്‍ കൂടിയ ഐക്യ സമ്മേളനത്തില്‍ ഇറ്റാലിയന്‍ ഇവാഞ്ചലിക്കല്‍ അലയന്‍സ് (എ.ഇ.ഐ.), ഫെഡറേഷന്‍ ഓഫ് പെന്തക്കോസ്തല്‍ ചര്‍ച്ചസ് ഇന്‍ ഇറ്റലി ( എഫ്.സി.പി.) എന്നീ പ്രമുഖ സുവിശേഷ വിഹിത സഭകളുടെ ആഭിമുഖ്യത്തിലായിരുന്നു കൂടിവരവ്. 40 ദേശീയ – അന്തര്‍ദ്ദേശീയ സുവിശേഷ സഭകളുടെയും, സംഘടനകളുടെയും 70 പ്രതിനിധികളാണു പങ്കെടുത്തത്.

എ.ഇ.ഐ. പ്രസിഡന്‍റ് ജിയാകോമോ സിക്കോണ്‍ ‍, മറ്റു സഭാ നേതാക്കളായ പീട്രോ ഇവാഞ്ചലിസ്റ്റ, ആല്‍ബര്‍ട്ടോ ഡി സ്റ്റെഫാനോ, പാസ്റ്റര്‍ അഗസ്റ്റിനോ മസാഡിയ, സെര്‍ജിയോ ഡി അസ്സെന്‍സോ എന്നിവര്‍ നേതൃത്വം വഹിച്ചു.

ആഗസ്റ്റ് 24-ന് വടക്കു കിഴക്കന്‍ ഇറ്റലിയില്‍ അമാട്രയിസ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ 6.2 മാഗ്നിറ്റ്യൂഡില്‍ ഉണ്ടായ ഭൂകമ്പത്തില്‍ 247 പേര്‍ മരിക്കുകയും ആയിരക്കണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. പതിനായിരക്കണക്കിനു വീടുകളും, കെട്ടിടങ്ങളും തകര്‍ന്നു തരിപ്പണമായി. ഭൂകമ്പത്തിനിരയായവരെ സഹായിക്കേണ്ടത് ദൈവമക്കളുടെ കടമയാണെന്ന് സുവിശേഷ വിഹിത സഭയുടെ നേതാക്കള്‍ ഒറ്റക്കെട്ടായി പറഞ്ഞു.

ഇറ്റലി കത്തോലിക്കാ ഭൂരിപക്ഷ രാജ്യമാണ്.

3 thoughts on “ഇറ്റലിയിലെ ഭൂകമ്പം: സഹായഹസ്തവുമായി സുവിശേഷ വിഹിത സഭകള്‍

Leave a Reply

Your email address will not be published.