നിധി കിട്ടാന്‍ യുവതിയെ നരബലി നല്‍കാന്‍ ശ്രമം; ഭര്‍ത്താവടക്കം 3 പേര്‍ അറസ്റ്റില്‍
മുംബൈ: രഹസ്യ നിധി കണ്ടെടുക്കാനായി സ്വന്തം ഭാര്യയെ നരബലി നല്‍കാന്‍ ശ്രമിച്ചതിന് യുവാവ് അറസ്റ്റില്‍ .
മഹാരാഷ്ട്രയിലെ ജല്‍നയിലായിരുന്നു സംഭവം. ഒരു മന്ത്രവാദിനി ഉള്‍പ്പെടെ രണ്ടു പേര്‍ കൂടി പോലീസിന്റെ പിടിയിലായിട്ടുണ്ട്. യുവാവിന്റെ ഭാര്യ നല്‍കിയ പരാതിയിന്മേലാണ് അറസ്റ്റ്.
ദോങ്കാവ് സ്വദേശികളായ സന്തോഷ് പിമ്പിള്‍ (40), ജീവന്‍ പിമ്പിള്‍ എന്നിവരാണ് പിടിയിലായി യുവാക്കള്‍ . മന്ത്രവാദിനി സംസ്ഥാനത്തെ ബുല്‍ദാന ജില്ലയിലെ ദുവല്‍ഗാവ് രാജ തഹസില്‍ സ്വദേശിനിയാണ്.
മഹാരാഷ്ട്രയിലെ മനുഷ്യബലി, ദുരാചാരങ്ങള്‍ അഘോരി സമ്പ്രദായങ്ങള്‍ , ബ്ളാക്ക് മാജിക്ക് നിരോധന നിയമപ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

