കടലിനടിയില്‍ ചെന്ന് കാമുകിയോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയ യുവാവിന് ദാരുണാന്ത്യം

കടലിനടിയില്‍ ചെന്ന് കാമുകിയോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയ യുവാവിന് ദാരുണാന്ത്യം

Africa Breaking News

കടലിനടിയില്‍ ചെന്ന് കാമുകിയോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയ യുവാവിന് ദാരുണാന്ത്യം
ഡോഡോമ: പ്രണയത്തിനിടയില്‍ കാമുകിയും കാമുകനും തങ്ങളുടെ തീവ്ര സ്നേഹം പ്രകടിപ്പിക്കാനായി പല സാഹസികതകളും കാട്ടാറുണ്ട്. അപ്രകാരം ഒരു കാമുകന്‍ സ്വന്തം കാമുകിയുടെ മുമ്പില്‍ അമിത സ്നേഹം പ്രകടിപ്പിക്കാനായി കാട്ടിയത് കാമുകിയുടെ മുമ്പില്‍ ദാരുണാന്ത്യത്തിനു വഴിവെച്ചു.

അമേരിക്കയിലെ ലൂസിയാനയില്‍ നിന്നുള്ള സ്റ്റീവന്‍ വെബൈര്‍ എന്ന യുവാവാണ് കാമുകിയുടെ പ്രീതി പിടിച്ചുപറ്റാനുള്ള ശ്രമത്തിനിടയില്‍ ജീവന്‍ നഷ്ടമായത്. കാമുകിക്കൊപ്പം ടാന്‍സാനിയായിലെ പെന്ര ദ്വീപില്‍ അവധി ആഘോഷിക്കുന്നതിനിടയിലാണ് ദുരന്തമുണ്ടായത്.

സ്റ്റീവന്‍ വെബൈറും കാമുകി വെനേഷ ആന്റോയിനും കടലിലേക്ക് ഇറങ്ങിയിരിക്കുന്ന തരത്തില്‍ കിടപ്പുമുറിയുള്ള മരംകൊണ്ടു നിര്‍മ്മിച്ച ക്യാബിനിലാണ് താമസിച്ചിരുന്നത്.

വെള്ളത്തിന് 30 അടിയോളം താഴ്ചയുണ്ടായിരുന്നു. സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പ് കവറിലാക്കി സ്റ്റീവന്‍ കടലിന്റെ അടിത്തട്ടിലേക്ക് നീന്തിയിറങ്ങി വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. “ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്നതിനെക്കുറിച്ച് മുഴുവന്‍ പറയുന്നതുവരെ എനിക്ക് ശ്വാസം അടിക്കിപ്പിടിക്കാനാവില്ല.

എന്നാല്‍ നിന്നെക്കുറിച്ച് ഞാന്‍ സ്നേഹിക്കുന്നതെല്ലാം…. എല്ലാ ദിവസവും ഞാന്‍ നിന്നെ കൂടുതല്‍ സ്നേഹിക്കും….. എന്നെ വിവാഹം കഴിക്കുമോ? എന്നിങ്ങനെ എഴുതിയ കുറിപ്പ് ഗ്ളാസ്സിനു പുറത്തുകൂടി കാണിച്ചതിനു ശേഷം ഒരു മോതിരം ഉയര്‍ത്തി കാണിച്ചു.

കാമുകിയുടെ ‘യേസ്’ എന്ന മറുപടി ലഭിക്കാന്‍ കഴിഞ്ഞില്ല. വെള്ളത്തിനു മുകളിലേക്കു സ്റ്റീവനു പൊങ്ങിവരാന്‍ സാധിക്കാതെ വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. ഇവര്‍ താമസിച്ചിരുന്ന മന്ത്ര റിസോട്ടും ടാന്‍സാനിയന്‍ ആഭ്യന്തര വകുപ്പും സ്റ്റീവന്‍ വെബൈറുടെ മരണം സ്ഥിരീകരിച്ചു. കാമുകി ആന്റോയ്ന്‍ തന്നെയാണ് ഹൃദയഭേദകമായ ഈ അനുഭവം ഫേസ് ബുക്കിലൂടെ പങ്കുവെച്ചത്.

2 thoughts on “കടലിനടിയില്‍ ചെന്ന് കാമുകിയോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയ യുവാവിന് ദാരുണാന്ത്യം

  1. Pingback: OnHax Me

Comments are closed.