ക്രിസ്ത്യാനികളായതുകൊണ്ട് ഞങ്ങള്‍ യിസ്രായേലിനൊപ്പം പൊരുതും: ഉഗാണ്ടന്‍ സൈനിക മേധാവി
യിസ്രായേല്‍-ഇറാന്‍ യുദ്ധം നിലനില്‍ക്കുന്നതിനിടെ ഉഗാണ്ടന്‍ സൈനിക മേധാവി നടത്തിയ ഒരു പ്രസ്താവന യിസ്രായലിനെത്തന്നെ അത്ഭുതപ്പെടുത്തി.
മധ്യപൂര്‍വ്വ ദേശത്തെ യുദ്ധം ഇപ്പോള്‍ aവസാനിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ലോകം ഇതില്‍ മടുത്തു. ഉഗാണ്ട പീപ്പിള്‍ ഡിഫന്‍ഡ് ഫോഴ്സിന്റെ പ്രതിരോധ സേനാ മേധാവി ജനറല്‍ മുഹുബി കൈനെരുഗാബ ബുധനാഴ്ച എക്സില്‍ എഴുതി.
എന്നാല്‍ യിസ്രായേലിനെ നശിപ്പിക്കുന്നതിനെക്കുറിച്ചോ പരാജയപ്പെടുത്തുന്നതിനെക്കുറിച്ചോ ഉള്ള ഏതൊരു സംസാരവും നമ്മളെയും യുദ്ധത്തിലേക്ക് നയിക്കും.
യിസ്രായേലിന്റെ പക്ഷത്താണ്. ഈ ഐക്യദാര്‍ഢ്യ പ്രഖ്യാപനം യിസ്രായേലുകാര്‍ക്ക് വളരെ സന്തോഷമായി.
എക്സിലെ മറ്റു പോസ്റ്റുകളില്‍ അദ്ദേഹം ഇങ്ങനെ വിശദീകരിച്ചു. ഞങ്ങള്‍ ക്രിസ്ത്യാനികളായതിനാല്‍ യിസ്രായേലിനൊപ്പം നില്‍ക്കുന്നു.
ദൈവത്തിന്റെ പരിശുദ്ധപുത്രനാല്‍ രക്ഷിക്കപ്പെട്ടു. പാപങ്ങള്‍ ക്ഷമിക്കാന്‍ കഴിയുന്ന രക്ഷകനായ യേശുക്രിസ്തു, ബൈബിള്‍ പറയുന്നു യിസ്രായേലേ നീ ഭാഗ്യവതി, കര്‍ത്താവിനാല്‍ രക്ഷിക്കപ്പെട്ട ജനമേ നിന്നോടുള്ള കരുണ, അവന്‍ നിന്റെ പരിചയും സഹായിയും നിന്റെ മഹത്വമുള്ള വാളും ആകുന്നു. (ആവര്‍. 3329).
ഒരു ലോകവ്യാപകമായ യുദ്ധമുണ്ടായാല്‍ ഉഗാണ്ട യിസ്രായേലിനൊപ്പം പൊരുതുമെന്നും അദ്ദേഹം വിശദീകരിക്കുന്നു.
കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ ഉഗാണ്ടയിലെ ജനസംഖ്യയില്‍ 81 ശതമാനവും ക്രിസ്ത്യാനികളാണ്.

