ബധിരര്‍ക്കിടയില്‍ സുവിശേഷമെത്തിക്കാനായി എഐയുടെ സഹായം ഉപയോഗിക്കുന്നു
ലോകത്തിലെ 70 ദശലക്ഷം ബധിരരില്‍ 2 ശതമാനം മാത്രമേ യേശുവിനെ പിന്തുടരുന്നുള്ളു. യു.എസ്. ആസ്ഥാനമായുള്ള ഡോര്‍ ഇന്റര്‍നാഷണല്‍ മിനിസ്ട്രി സുവിശേഷം കേള്‍ക്കാന്‍ കഴിയാത്ത സമൂഹത്തിനായി സുവിശേഷം പങ്കുവെയ്ക്കുന്നതിനു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താനുള്ള പദ്ധതി നോക്കുന്നതായി റിപ്പോര്‍ട്ട്.
85 ലധികം ആംഗ്യ ഭാഷകളില്‍ ബൈബിള്‍ വിവര്‍ത്തനം ചെയ്യുന്നതിനും അവര്‍ക്കായി ചര്‍ച്ചുകള്‍ സ്ഥാപിക്കുന്നതിനും സുവിശേഷകരെ പരിശീലിപ്പിക്കുന്നതിനുമായി വിശ്വാസി സമൂഹവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഡോര്‍ മുന്നിട്ടിറങ്ങുന്നു.
വിശാലമായ ബധിര സമൂഹത്തെ ക്രിസ്തുവിങ്കലേക്ക് ആകര്‍ഷിക്കാനായുള്ള പരിശ്രമത്തില്‍ ആംഗ്യഭാഷാ ബൈബിള്‍ വിവര്‍ത്തനങ്ങള്‍ക്കായി കലാസൃഷ്ടികള്‍ രൂപപ്പെടുത്താന്‍ എഐ ഉപയോഗിക്കാമോ എന്നുള്ള പരീക്ഷണത്തിലാണ്.
ബധിര സമൂഹങ്ങളിലെ ഭൂരിപക്ഷത്തിനും ഇന്ന് സുവിശേഷം അപ്രാപ്യമായ സ്ഥിതിവിശേഷത്തിലാണ്. പലരും അവഗണിക്കപ്പെടുന്നു.
സോഷ്യല്‍ മീഡിയായിലൂടെ എഐ സാധ്യത പ്രയോജനപ്പെടുത്തുവാനുള്ള പരിശ്രമമാണ് നടത്തുന്നതെന്ന് ഡോര്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് റോബര്‍ട്ട് മിയേഴ്സ് പറയുന്നു.