കൌതുകമായി 2900 വര്‍ഷം പഴക്കമുള്ള ബാബിലോണിയന്‍ കളിമണ്ണ് ലോക ഭൂപടം
ലണ്ടന്‍ : അതിപുരാതന കാലത്തെ മനുഷ്യന്റെ ബുദ്ധി വൈഭവവും കരവിരുതും എന്നും ഒരു കൌതുകം തന്നെയാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഭൂപടം ഇപ്പോഴും സൂക്ഷിച്ചുവച്ചിരിക്കുകയാണ് ബ്രിട്ടനിലെ ഒരു മ്യൂസിയത്തില്‍ . 2900 വര്‍ഷം പഴക്കമുള്ള ലോക ഭൂപടമാണ് ഇപ്പോഴും ഇവിടെയുള്ളത്.
ലോകത്തിലെതന്നെ ഏറ്റവും ചെറിയ ലോക ഭൂപടമാണ് ബാബിലോണിയന്‍ എന്ന് അറിയപ്പെടുന്ന ഈ ഭൂപടം കണക്കാക്കുന്നത്. മെസപ്പൊട്ടോമിയയില്‍ കളിമണ്ണ് കൊണ്ട് നിര്‍മ്മിച്ചെടുത്തതാണ് ഈ ഭൂപടം.
എന്നാല്‍ ഭൂപടത്തിന്റെ ബാക്കി ഭാഗം എവിടെയാണുള്ളത് എന്നതില്‍ വ്യക്തതയില്ല.
ഇത് ബിസി 700നും 500നും ഇടയില്‍ നിര്‍മ്മിക്കപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ഇറാക്കിലെ സിപ്പര്‍ എന്ന പട്ടണത്തില്‍ നിന്നാണ് ഈ അപൂര്‍വ്വ പുരാവസ്തു കണ്ടെത്തിയത്.
ബ്രിട്ടീഷ് മ്യൂസിയത്തിന്റെ മിഡില്‍ ഈസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിലെ ഫിലോളജിസ്റ്റായ ഇര്‍വിംഗ് ഫിങ്കിലാണ് ഈ ലോക ഭൂപടത്തെക്കുറിച്ച് ലോകത്തെ അറിയിച്ചത്.
ഇര്‍വിംഗും സംഘവും ഭൂപടത്തിന്റെ ബാക്കി ഭാഗങ്ങള്‍ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ഇപ്പോള്‍ . സോഷ്യല്‍ മീഡിയായില്‍ പങ്കുവെച്ച വീഡിയോയില്‍ യഥാര്‍ത്ഥ ഭൂപടത്തിന്റെ ചിത്രം പങ്കുവെച്ചാണ് ഇര്‍വിംഗ് ഭൂപടത്തെക്കുറിച്ച് വിവരിക്കുന്നത്.
ഭൂപടത്തിലെ ഓരോ വഴികളെപ്പറ്റിയും അതിശയമുളവാക്കുന്നുവെന്നും ഒരു ബിസ്ക്കറ്റ് കഷണം പോലെയുള്ള ഈ അമൂല്യ വസ്തു ആശ്ചര്യം ഉളവാക്കുന്നതായും പലരും പറയുന്നു.