ചൈനയിലെ ഏറ്റവും വലിയ രഹസ്യ സഭകളിലൊന്നിലെ പാസ്റ്ററെ നിരന്തരം പീഢിപ്പിക്കുന്നു
ബീജിംഗ്: ചൈനയില്‍ ക്രൈസ്തവര്‍ക്കെതിരെ സര്‍ക്കാര്‍ നടത്തി വരുന്ന അടിച്ചമര്‍ത്തലിന്റെ ഭാഗമായി രാജ്യത്തെ ഏറ്റവും വലിയ രഹസ്യ സഭകളിലൊന്നായ ഏര്‍ലി റെയ്ന്‍ കവനന്റ് ചര്‍ച്ചിന്റെ ശുശ്രൂഷകനായ പാസ്റ്റര്‍ ലി യിങ് ക്വിയാങിനെ അറസ്റ്റു ചെയ്തു പീഢിപ്പിക്കുകയാണ്.
ഡിസംബര്‍ 9-ന് തന്റെ ചര്‍ച്ചിലെ വിശ്വാസികള്‍ക്കായി ഒരു ഓണ്‍ലൈന്‍ പരിപാടിയില്‍ മെസ്സേജ് നല്‍കിയിരുന്നു. തന്റെ സഭയെ സര്‍ക്കാര്‍ അടിച്ചമര്‍ത്തിയതിന്റെ 5-ാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു മെസ്സേജ്.
ഇത് ശ്രദ്ധയില്‍പ്പെട്ട അധികാരികള്‍ ലിയെ ഡിസംബര്‍ 15-നു കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തു വിട്ടയച്ചു. പിന്നീട് ഡിസംബര്‍ 19-ന് സമന്‍സ് അയയ്ക്കുകയും 8 മണിക്കൂര്‍ ചോദ്യം ചെയ്യുകയും ചെയ്തു.
തുടര്‍ന്ന് ചര്‍ച്ചിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി മനസ്സിലാക്കുകയും കമ്പ്യൂട്ടറും മറ്റ് അനുബന്ധ സാധനങ്ങളും പിടിച്ചെടുക്കുകയും മേലില്‍ ഇതുപോലെ സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഓണ്‍ലൈന്‍ പരിപാടികള്‍ നടത്തരുതെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
തെക്കു പടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ചെങ്ഡുവിലാണ് ഏര്‍ലി റെയ്ന്‍ കവനന്റ് ചര്‍ച്ച് സ്ഥിതി ചെയ്യുന്നത്.
ഈ സഭയെയും സഭയുടെ നേതാവിനെയും സര്‍ക്കാര്‍ നിരന്തരം പീഢിപ്പിക്കുന്നതിനാല് ദൈവമക്കള് പ്രാര്‍ത്ഥന ആവശ്യപ്പെടുന്നു.

