ഇന്ത്യയില്‍ അവകാശികളില്ലാതെ നിക്ഷേപം 1.45 ലക്ഷം കോടി

ഇന്ത്യയില്‍ അവകാശികളില്ലാതെ നിക്ഷേപം 1.45 ലക്ഷം കോടി

Breaking News India

ഇന്ത്യയില്‍ അവകാശികളില്ലാതെ നിക്ഷേപം 1.45 ലക്ഷം കോടി

ന്യൂഡെല്‍ഹി: നോമിനികളെ ചേര്‍ക്കുന്നതിലെ വീഴ്ചയെതുടര്‍ന്ന് രാജ്യത്ത് കെട്ടിക്കിടക്കുന്ന 1,45,762 കോടി രൂപ പ്രൊവിഡന്റ് ഫണ്ടില്‍ 58,000 കോടി, എല്‍ഐസി 21,500 കോടി, മ്യൂചല്‍ ഫണ്ട്സ് 24,000 കോടി, ബാങ്ക് നിക്ഷേപം 42,272 കോടി രൂപയാണ്.

നോമിനിയെ അപ്ഡേറ്റ് ചെയ്യുന്നതിലെ വീഴ്ചയെത്തുടര്‍ന്ന് അവകാശികളില്ലാത്ത ബാങ്കുകളിലെ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ അടുത്തിടെ പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു.

അക്കൌണ്ടുകളെ പ്രവര്‍ത്തന രഹിതമായവ, നിക്ഷേപങ്ങളുടെ അവകാശം ഉണ്ടാക്കാത്തവ എന്നിങ്ങനെ തരംതിരിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് ആര്‍ബിഐ പരിഷ്ക്കരിച്ചത്.

രണ്ടു വര്‍ഷത്തിലേറെയായി ഇടപാടുകള്‍ നടക്കാത്ത സേവിങ്സ്/കറന്റ് അക്കൌണ്ടുകളെ പ്രവര്‍ത്തന രഹിതമായി കണക്കാക്കും.

പത്തു വര്‍ഷമോ അതില്‍ കൂടുതലോ ആയി ക്ളയിം ചെയ്യാത്ത ഡിപ്പോസിറ്റ് അക്കൌണ്ടിലെ ക്രെഡിറ്റ് ബാലന്‍സ് ആര്‍ബിഐയുടെ ഡിപ്പോസിറ്റര്‍ എജ്യൂക്കേഷന്‍ ആന്റ് അവയര്‍നെസ് ഫണ്ടിലേക്ക് മാറ്റും.

പ്രവര്‍ത്തന രഹിതമായ അക്കൌണ്ടുകളുടെ ഉടമകളെ കണ്ടെത്താനും ക്ളെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളുടെ ഉപഭോക്താക്കളെ കണ്ടെത്തുന്നതിനും ബാങ്കുകള്‍, കത്ത്, ഇ-മെയില്‍, എസ്എംഎസ് എന്നിവ ഉപയോഗിക്കണെന്ന് ആര്‍ബിഐ നിര്‍ദ്ദേശിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.