വായു മലിനീകരണം മൂലം ഇന്ത്യാക്കാരുടെ ആയുര്‍ദൈര്‍ഘ്യം കുറയുന്നതായി പഠനം
ന്യൂഡെല്‍ഹി: വായു മലിനീകരണം മൂലം ഇന്ത്യാക്കാരുടെ ആയുര്‍ദൈര്‍ഘ്യം മൂന്നര വര്‍ഷം വരെ കുറയുന്നതായി പഠന റിപ്പോര്‍ട്ട്.
ഗുരുതര മലിനീകരണം നേരിടുന്ന ഡല്‍ഹിയില്‍ ഇത് എട്ടര വര്‍ഷം വരെയാണ്.
ആഗോളമാനദണ്ഡം പാലിച്ചാല്‍ വൃത്തിയുള്ള പ്രദേശങ്ങളിലുള്ളവര്‍ക്ക് 9 മാസങ്ങള്‍ വരെ കൂടുതല്‍ ജീവിക്കാന്‍ കഴിയുമെന്നും ചിക്കാഗോ സര്‍വ്വകലാശാലയിലെ എനര്‍ജി പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ പറയുന്നു.
രാജ്യത്തെ മലിനീകരണ തോത് നിലവില്‍ ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ക്ക് എട്ടു മടങ്ങ് മുകളിലാണ്.
ജനസംഖ്യയുടെ 46 ശതമാനം പേരും മലിനീകരണ തോത് കൂടിയ സ്ഥലങ്ങളിലാണ് താമസിക്കുന്നത്.

