പാക്കിസ്ഥാനിലെ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ഇസ്ളാമിക പഠനം ആവശ്യമില്ല; ക്രൈസ്തവര്‍ ആഹ്ളാദത്തില്‍

പാക്കിസ്ഥാനിലെ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ഇസ്ളാമിക പഠനം ആവശ്യമില്ല; ക്രൈസ്തവര്‍ ആഹ്ളാദത്തില്‍

Asia Breaking News Top News

പാക്കിസ്ഥാനിലെ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ഇസ്ളാമിക പഠനം ആവശ്യമില്ല; ക്രൈസ്തവര്‍ ആഹ്ളാദത്തില്‍
ഇസ്ളാമബാദ്: പാക്കിസ്ഥാനിലെ മുസ്ളീങ്ങളല്ലാത്ത (ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക്) വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ഇസ്ളാം പഠനം നിര്‍ബന്ധമല്ലെന്ന് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

ജനുവരി 22-ലെ ഒരു വിജ്ഞാപനത്തില്‍ ഫെഡറല്‍ വിദ്യാഭ്യാസ, പ്രൊഫഷണല്‍ പരിശീലന മന്ത്രാലയം ഒരു പുതിയ പാഠ്യ പദ്ധതിക്ക് അംഗീകാരം നല്‍കി.

ഇസ്ളാമിക രാഷ്ട്രത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളായ ക്രിസ്ത്യന്‍, ബഹായ്, ബുദ്ധ, ഹിന്ദു, സിഖ്, സൌരാഷ്ട്രിയന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇസ്ളാം പഠിക്കുന്നത് നിര്‍ബന്ധമല്ല. 1 മുതല്‍ 12 വരെയുള്ള മത വിദ്യാഭ്യാസ പാഠ പദ്ധതി 2023 അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ 2024-25-ല്‍ അവതരിപ്പിക്കും.

ഇസ്ളാമിക വിശ്വാസങ്ങളെയും ആചാരങ്ങളെയും കുറിച്ചുള്ള കോഴ്സുകള്‍ ഉള്‍ക്കൊള്ളുന്ന ഇസ്ളാമികത്തിനു പകരം അമുസ്ളീം വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ വിശ്വാസത്തില്‍ മതവിദ്യാഭ്യാസം ലഭിക്കാന്‍ വ്യവസ്ഥ ചെയ്യണമെന്ന് ക്രൈസ്തവ സമൂഹം സര്‍ക്കാരിനോട് അഭ്യാര്‍ത്ഥിച്ചിരുന്നു.

നാഷണല്‍ കാത്തലിക് കമ്മീഷന്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ നയിം യൂസഫ് ഗില്‍ സ്വാഗതം ചെയ്തു. ക്രിസ്തുമത സിലബസ് രൂപപ്പെടുത്തുന്നതില്‍ കമ്മീഷന്‍ പങ്കാളികളായിരുന്നു.

ക്രിസ്റ്റ്യാനിറ്റിയുടെ സിലബസ് വികസിപ്പിക്കുന്നതില്‍ കാത്തലിക് കമ്മീഷനെ ഉള്‍പ്പെടുത്തിയതിന് സര്‍ക്കാരിനെ അഭിനന്ദിക്കുന്നതായി ഗില്‍ പറഞ്ഞു.

ക്രിസ്ത്യന്‍ പാഠ്യ പദ്ധതിയില്‍ ബൈബിള്‍, യേശുക്രിസ്തുവിന്റെ ജീവ ചരിത്രം, സഭാ ചരിത്രം, ക്രിസ്തുമതത്തിന്റെ മൂല്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തുന്നു. സര്‍ക്കാരിന്റെ പുതിയ സമീപനത്തില്‍ ക്രൈസ്തവ സമൂഹം ആഹ്ളാദത്തിലാണ്.

മറ്റ് ന്യൂനപക്ഷങ്ങളും പുതിയ നിലപാടിനെ സ്വാഗതം ചെയ്യുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.