ജര്‍മ്മനിയില്‍ ചര്‍ച്ച് സര്‍വ്വീസിന് നേതൃത്വം നല്‍കിയത് നിര്‍മ്മിത ബുദ്ധി

ജര്‍മ്മനിയില്‍ ചര്‍ച്ച് സര്‍വ്വീസിന് നേതൃത്വം നല്‍കിയത് നിര്‍മ്മിത ബുദ്ധി

Asia Breaking News Europe

ജര്‍മ്മനിയില്‍ ചര്‍ച്ച് സര്‍വ്വീസിന് നേതൃത്വം നല്‍കിയത് നിര്‍മ്മിത ബുദ്ധി

ബെല്‍ലിന്‍ ‍: നിര്‍മ്മിത ബുദ്ധി മനുഷ്യരാശിയെ നശിപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും തെക്കു കിഴക്കന്‍ ജര്‍മ്മനിയിലെ നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്ത ഒരു പ്രൊട്ടസ്റ്റന്റ് ചര്‍ച്ചിലാണ് എഐയുടെ സേവനം നടന്നത്.

സംസ്ഥാനമായ ബവേറിയയിലെ ന്യൂറെബര്‍ഗിലും അയല്‍ രാജ്യമായ ഫുര്‍ത്തിലും നടന്ന പ്രൊട്ടസ്റ്റന്റുകാരുടെ വെള്ളിയാഴ്ച കണ്‍വന്‍ഷനില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സേവനം നടന്നു.

19-ാം നൂറ്റാണ്ടിലെ നിയോ-ഗോത്തിക് സെന്റ് പോള്‍ ചര്‍ച്ചില്‍ ശുശ്രൂഷ നടക്കുന്നതിനു മുമ്പായി 45 മിനിറ്റ് പ്രാര്‍ത്ഥന, സംഗീതം, പ്രഭാഷണങ്ങള്‍ ‍, അനുഗ്രഹ ശുശ്രൂഷ എന്നിവയിലൂടെ 300-ലധികം ആളുകലെ ചാറ്റ് ജിപിടി, ചാറ്റ് ബോട്ട് നയിച്ചു.

ഒരു മനുഷ്യ പാസ്റ്ററിനു പകരം ആരാധകര്‍ കണ്ടത് മനുഷ്യരൂപത്തില്‍ കൃത്രിമമായി സൃഷ്ടിച്ച വ്യക്തികള്‍ ഒരു സ്ക്രീനില്‍ പ്രൊജക്ട് ചെയ്യപ്പെട്ടവയാണ്.

കറുത്ത താടിയുള്ള ഒരു കറുത്ത പുരുഷനും വെളുത്ത സ്ത്രീയും ഉള്‍പ്പെടുന്ന സ്ത്രീ പുരുഷ അവതാരങ്ങള്‍ ആരാധനയിലും പ്രാര്‍ത്ഥനയിലും സഭയില്‍ പ്രസംഗിക്കുകയും ശുശ്രൂഷ നയിക്കുകയും ചെയ്തു.

ഞങ്ങളുടെ പിതാവേ എന്ന പ്രാര്‍ത്ഥന ചൊല്ലിയപ്പോള്‍ ചില ആരാധകര്‍ അസ്വസ്ഥരായി കാണപ്പെട്ടു. സംഗീത ശുശ്രൂഷകള്‍ പോലും കൃത്രിമ ബുദ്ധിയിലാണ് നയിക്കപ്പെട്ടത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.