ഭയത്തിനെതിരായി യേശു നല്ല സൗഖ്യദായകന്‍ ‍: ഒബാമ

Breaking News Top News USA

ഭയത്തിനെതിരായി യേശു നല്ല സൗഖ്യദായകന്‍ ‍: ഒബാമ
വാഷിംങ്ടണ്‍ ‍: ഭയത്തിനെ ചികിത്സിച്ചു മാറ്റാന്‍ യേശു നല്ലൊരു സൗഖ്യദായകനാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബാരാക്ക് ഒബാമ. ഫെബ്രുവരി 4-ന് നാഷണല്‍ പ്രെയര്‍ ബ്രേക്ക് ഫാസ്റ്റ് സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഒബാമ.

 

ഭയം നമ്മെ നയിക്കുന്നത് നമ്മുടെ ബലഹീനതകള്‍ മൂലമാണ്. അവയെ ജയിക്കണം. ഒബാമ 2 തിമോഥെയോസ് 1-ന്റെ 7-ാം വാക്യത്തെ ആസ്പദമാക്കി “ഭീരുത്വത്തിന്റെ ആത്മാവിനെ അല്ല, ശക്തിയുടെയും, സ്നേഹത്തിന്‍റെന്റെയും, സുബോധത്തിന്റെയും ആത്മാവിനെയത്രേ ദൈവം നമുക്ക് തന്നത്” എന്ന് പ്രസംഗിച്ചു.

 

വാഷിംങ്ടണിലെ ഹില്‍ട്ടണില്‍ നടന്ന പ്രാര്‍ത്ഥനാ യോഗത്തില്‍ തന്റെ സഹധര്‍മ്മിണി മിഷായേല്‍ ഒബാമയും പങ്കെടുത്തു. നമ്മുടെ വിശ്വാസം വലുതാണെങ്കില്‍ ഏതു ഭയത്തേയും മാറ്റാനുള്ള ശക്തി നമുക്കുണ്ടെന്നുള്ള ബോദ്ധ്യമുണ്ടാകണം. യേശു ഭയത്തെ മാറ്റുന്നു. ഭയത്തിനെതിരായി യേശു നല്ലൊരു സൗഖ്യദായകനാണ്.

 

64-മത് നാഷണല്‍ പ്രെയര്‍ ബ്രേക്ക് ഫാസ്റ്റ് വാര്‍ഷിക യോഗം ബോള്‍ട്ടിമോര്‍ മോസ്ക്കിലാണ് നടന്നത്. നിരവധി പാസ്റ്റര്‍മാരും സുവിശേഷകരും ഉള്‍പ്പെടെ ആയിരങ്ങളാണ് ഒബാമയുടെ പ്രസംഗം കേള്‍ക്കാന്‍ എത്തിയത്. നാം ന്യൂനപക്ഷ വിഭാഗങ്ങളെ മാനിക്കണം. മുസ്ലീങ്ങള്‍ അമേരിക്കന്‍ പൗരന്മാരാണ്.

 

അവര്‍ അമേരിക്കയ്ക്കൊപ്പം നില്‍ക്കുന്ന നല്ലവരാണ്. ഇതാദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് ൊരു മോസ്ക്ക് സന്ദര്‍ശിക്കുന്നത്. അതുകൊണ്ടുതന്നെ ഇപ്രാവശ്യം ഈ യോഗം ഒരു ചരിത്ര സംഭവം തന്നെയായിരുന്നു. നാഷണല്‍ പ്രെയര്‍ ബ്രേക്ക് ഫാസ്റ്റില്‍ രാജ്യത്തെ എല്ലാ രാഷ്ട്രീയ നേതാക്കളും, വ്യത്യസ്ത മത നേതാക്കളും പങ്കെടുക്കുകയുണ്ടായി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.