ട്രംപ് പൂട്ടിയ കോണ്‍സുലേറ്റ് തുറക്കാന്‍ ബൈഡന്റെ നീക്കം; എതിര്‍പ്പുമായയി യിസ്രായേല്‍
യെരുശലേം: പലസ്തീന്‍ ദൌത്യത്തിനായി യെരുശലേമില്‍ കോണ്‍സുലേറ്റ് വീണ്ടും തുറക്കാനുള്ള യു.എസ്. നീക്കത്തെ യിസ്രായേല്‍ ശക്തമായി എതിര്‍ത്തു.
തര്‍ക്കഭൂമിയായ യെരുശലേമില്‍ അങ്ങനെയൊരു ഓഫീസ് കൂടി തുറക്കാന്‍ സാഹചര്യമില്ലെന്ന് യിസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റ് പറഞ്ഞു.
ഡൊണാള്‍ഡ് ട്രംപ് ഭരണകൂടമാണ് യെരുശലേമിലെ പലസ്തീനികള്‍ക്കായുള്ള യു.എസ്. കോണ്‍സുലേറ്റ് അടച്ചു പൂട്ടിയത്.
എന്നാല്‍ കോണ്‍സുലേറ്റ് വീണ്ടും തുറക്കുമെന്ന ജോ ബൈഡന്‍ ഭരണകൂടത്തിന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് യു.എസ്. വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ളിങ്കന്‍ അറിയിച്ചു.
യു.എസിന്റെ നീക്കത്തെ ഏതുവിധേനയും ചെറുക്കാനാണ് യിസ്രായേലിന്റെ തീരുമാനം. “യെരുശലേം യിസ്രായേലിന്റെ തലസ്ഥാനമാണ് അത് വിഭജിക്കാന്‍ തയ്യാറല്ല.
അവിടെ ഒരു യു.എസ്. കോണ്‍സുലേറ്റ് കൂടി തുറക്കാന്‍ സൌകര്യമില്ല” യിസ്രായേല്‍ വിദേശകാര്യ മന്ത്രി വായ്ര്‍ ലാപിഡും നയം വിയക്തമാക്കുന്നു. യെരുശലേമിനു പകരം വെസ്റ്റ് ബാങ്കിലെ റാമല്ലയില്‍ യു.എസിന് കോണ്‍സുലേറ്റ് തുറക്കാമെന്ന നിര്‍ദ്ദേശവും ലാപിഡ് മുന്നോട്ടുവച്ചു.
എന്നാല്‍ ഈ നിര്‍ദ്ദേശം സ്വീകാര്യമല്ലെന്നാണ് പലസ്തീനിന്റെ നിലപാട്. പലസ്തീന്റെ നിയന്ത്രണത്തില്‍നിന്നും 1967-ലെ യുദ്ധത്തിലാണ് യിസ്രായേല്‍ യെരുശലേം പിടിച്ചെടുത്തത്.

