അഞ്ച് മാസം ഗര്‍ഭിണിയായിരിക്കെ ജനിച്ച കുഞ്ഞ് ജീവിതത്തിലേക്ക്; ഗിന്നസ് ബുക്കിലും

അഞ്ച് മാസം ഗര്‍ഭിണിയായിരിക്കെ ജനിച്ച കുഞ്ഞ് ജീവിതത്തിലേക്ക്; ഗിന്നസ് ബുക്കിലും

Breaking News Global

അഞ്ച് മാസം ഗര്‍ഭിണിയായിരിക്കെ ജനിച്ച കുഞ്ഞ് ജീവിതത്തിലേക്ക്; ഗിന്നസ് ബുക്കിലും
അലബാമ: മാസം തികയാതെ പ്രസവിച്ചതിനാല്‍ മരിച്ചു പോകുമെന്ന് ഡോക്ടര്‍മാര്‍ വിധിയയെഴുതിയ കുഞ്ഞ് ജീവിതത്തിലേക്ക് മടങ്ങിവന്നു.

പിന്നാലെ ഗിന്നസ് റെക്കോര്‍ഡിനും അര്‍ഹനായിരിക്കുകയാണ്. അമേരിക്കയിലെ അലബാമയില്‍ മിഷേല്‍ ബട്ട്ലര്‍ എന്ന യുവതിയാണ് അഞ്ചുമാസം ഗര്‍ഭിണിയായിരിക്കെ കര്‍ട്ടിസ് മീന്‍സ്, കാസ്യ മീന്‍സ് എന്നീ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്.

മാസം തികയാതെ പ്രസവിച്ചതിനാല്‍ കാസ്യ ഒരു ദിവസത്തിനുശേഷം മരിച്ചു. കര്‍ട്ടിസു അതിജീവിക്കില്ലെന്നു ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.

എങ്കിലും ആശുപത്രിയില്‍ വേണ്ട പരിചരണം പൂര്‍ണമായി ലഭിച്ചിരുന്നു.
എല്ലാ പ്രതിബന്ധങ്ങളും തരണം ചെയ്തു കര്‍ട്ടിസ് മീന്‍സ് അതിജീവിച്ചു. അങ്ങനെ ഒന്നാം വയസുകാരനായ കര്‍ട്ടിസ് ഗിന്നസ് റെക്കോര്‍ഡിനു അര്‍ഹനായിരിക്കുകയാണ്.

2020 ജൂലൈയില്‍ അലബാമയിലെ ആശുപത്രിയില്‍ വച്ചാണ് മിഷേല്‍ കുഞ്ഞിനു ജന്മം നല്‍കിയത്. 420 ഗ്രാം മാത്രമായിരുന്നു കര്‍ട്ടിസിന്റെ ഭാരം. 280 ദിവസമാണ് സാധാരണ ഗര്‍ഭാവസ്ഥ എന്നാല്‍ കര്‍ട്ടിസിനു വെറും 148 ദിവസം മാത്രമായിരുന്നു പ്രായം.

കുട്ടി അതിജീവിക്കില്ലെന്ന് പറഞ്ഞപ്പോള്‍ താന്‍ തകര്‍ന്നു പോയിരുന്നുവെന്ന് മിഷേല്‍ പറ്ഞു. കര്‍ട്ടിസിന്റെ അതിജീവന കഥയില്‍ അലബാമ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഡോക്ടര്‍മാരും ജീവനക്കാരും അത്ഭുതപ്പെട്ടിരിക്കുകയാണ്.