കോവിഡ് കാലത്തെ തൊണ്ടവേദനയ്ക്കു പരിഹാരമുണ്ട്

കോവിഡ് കാലത്തെ തൊണ്ടവേദനയ്ക്കു പരിഹാരമുണ്ട്

Breaking News Health

കോവിഡ് കാലത്തെ തൊണ്ടവേദനയ്ക്കു പരിഹാരമുണ്ട്
കോവിഡ് കാലത്ത് തൊണ്ടവേദന വരുന്നത് പലര്‍ക്കും ഭീതിയും സംശയുമാണ് ഉണ്ടാക്കുന്നത്.

കോവിഡ് വൈറസ് പിടിപെട്ടോയെന്നാണ് ഭയം. എല്ലാ തൊണ്ടവേദനയും ഭയക്കേണ്ടതില്ല. തൊണ്ടവേദന അകറ്റാന്‍ ഏറ്റവും നല്ലൊരു മാര്‍ഗ്ഗമാണ് ഉപ്പുവെള്ളം കൊണ്ട് കവിള്‍കൊള്ളുന്നത്.

ഉപ്പ് നല്ലൊരു അണുനാശിനിയും തൊണ്ടയിലെ കഫത്തെ കുറയ്ക്കുകയും ചെയ്യും. ചൂടുവെള്ളത്തില്‍ അരടീസ്പൂണ്‍ ഉപ്പിട്ട് നന്നായി ഇളക്കിയശേഷം മൂന്ന് നേരവും കവിള്‍കൊണ്ടാല്‍ തൊണ്ടവേദന വളരെ പെട്ടന്ന് ശമിക്കും.

കൂടാതെ തേന്‍ തൊണ്ടവേദനയ്ക്കുള്ള മറ്റൊരു മരുന്നാണ്. തേനിലെ ആന്റീ ബാക്ടീരിയല്‍ ഘടകങ്ങള്‍ പെട്ടന്ന് തന്നെ തൊണ്ടയെ സുഖപ്പെടുത്തും.

ഒരു കപ്പ് ചൂടുവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് കഴിക്കുകയാണ് ഉത്തമം. അതുപോലെ ഇഞ്ചിയും നല്ലൊരു ഔഷധമാണ്. ചായയില്‍ ഇഞ്ചി ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്.