രഹസ്യ സഭകളില്‍ കര്‍ത്താവിനെ ആരാധിക്കുന്നത് 6 ലക്ഷം പേര്‍

രഹസ്യ സഭകളില്‍ കര്‍ത്താവിനെ ആരാധിക്കുന്നത് 6 ലക്ഷം പേര്‍

Asia Breaking News Top News

ഉത്തര കൊറിയയില്‍ രഹസ്യ സഭകളില്‍ കര്‍ത്താവിനെ ആരാധിക്കുന്നത് 6 ലക്ഷം പേര്‍

സോള്‍: ഉത്തര കൊറിയന്‍ സൈന്യത്തിലെ മുന്‍ ഉദ്യോഗസ്ഥയായ മിഡിസ്സണ്‍ ഉള്‍പ്പെടെ 36000 ഉത്തര കൊറിയക്കാര്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ദക്ഷിണ കൊറിയയിലേക്ക് കൂറുമാറിയതായി മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു.

1998-ല്‍ ഉത്തര കൊറിയയിലെ വലിയ പട്ടിണിക്കാലത്ത് മിഡിസ്സണ്‍ സൈന്യത്തില്‍ സേവനം അനുഷ്ഠിച്ചു. സപ്ളൈസിന്റെ കെയര്‍ ടേക്കറായും പിന്നീട് ഉത്തര കൊറിയയുടെ പ്രചാരണ ഔട്ട്ലെറ്റായ ജൂഷെയുടെ ബ്രോഡ്കാസ്റ്ററായും സേവനമനുഷ്ഠിച്ചു. പിതാവ് പ്രവിശ്യാ ഗവര്‍ണറായിരുന്നു. പിതാവ് അടുത്ത തിരഞ്ഞടുപ്പില്‍ പരാജയപ്പെട്ടു.

സഹോദരന്‍ തടവിലാകുകയും പട്ടിണി കിടന്നു മരിക്കുകയും ചെയ്തു. അതിജീവനത്തിനായി സണ്ണും മാതാവും ചൈനയിലേക്കു രക്ഷപെട്ടു.

ടുമാന്‍ നദി കുറുകെ നീന്തി കടന്ന് ചൈനയിലെ ഉത്തര കൊറിയന്‍ സൈനികര്‍ക്കും ബ്രോക്കര്‍മാര്‍ക്കും കൈക്കൂലി നല്‍കി ചൈനീസ് മണ്ണില്‍ കാലുകുത്തി. അവിടെ ഞങ്ങളെ സഹായിച്ച ഒരു ക്രിസ്ത്യന്‍ പള്ളിയില്‍ ആശ്രയം കണ്ടെത്തി.

ഏതാനും മാസങ്ങള്‍ക്കു ശേഷം ചൈനീസ് പോലിസ് ഇവരെ പിന്തുടര്‍ന്നു ഒരു വാനില്‍ യാത്ര ചെയ്തപ്പോള്‍ പോലീസ് പിടികൂടി. അമ്മയെ വടക്കന്‍ കൊറിയയിലേക്ക് തിരികെ അയച്ചു.

മാതാവിന്റെ ക്രിസ്ത്യന്‍ വിശ്വാസം ഉപേക്ഷിക്കാത്തതിനാല്‍ ജയിലില്‍ പീഢനവും പട്ടിണിയും സഹിച്ചു മരിച്ചു. എന്നാല്‍ സണ്‍ ഒടുവില്‍ ചൈനയിലേക്ക് തിരികെ വന്നു. ഒരു ചൈനീസ് ക്രിസ്ത്യാനിയെ വിവാഹം കഴിച്ചു. കുറച്ചു മാസങ്ങള്‍ക്കുശേഷം സണ്ണിനെ പോലീസ് പിടികൂടി ഉത്തര കൊറിയയിലേക്ക് തിരികെ അയച്ചു.

അവിടെ 400 ദിവസം ജയിലില്‍ കഴിഞ്ഞു. കാവല്‍ക്കാരന്‍ സണ്ണിന്റെ ഒരു സുഹൃത്തായിരുന്നു. അത്യാവശ്യം ചോറുതന്നു. ഭക്ഷണത്തിനായി പ്രാണികളെപ്പോലും കഴിക്കേണ്ടി വന്നു. പോഷകാഹാരക്കുറവുമൂലം നടക്കാന്‍ പറ്റാത്ത അവസ്ഥയിലായി.

അപ്പോള്‍ സണ്ണിന്റെ ഭര്‍ത്താവ് ചൈനീസ് പൌരത്വം ഉപേക്ഷിച്ച് അവളെ ദക്ഷിണ കൊറിയയിലേക്ക് കൊണ്ടുപോയി. ദക്ഷണിണ കൊറിയയില്‍ ഡിയോ പ്യോങ് ചര്‍ച്ചില്‍ ചേര്‍ന്നു. അവിടെ ക്രിസ്തീയ വിശ്വാസത്തില്‍ വളര്‍ന്നു. ഓരോ തവണയും അറസ്റ്റു ചെയ്തപ്പോള്‍ ദൈവം അത്ഭുതകരമായി രക്ഷിച്ച സാക്ഷ്യം പങ്കുവെച്ചു.

റവ. ചുന്‍ മിയോങ് ഗ്യുന്‍ ആണ് ചര്‍ച്ചിന്റെ പാസ്റ്റര്‍. ഇദ്ദേഹവും ഭൂരിപക്ഷ അംഗങ്ങളും ഉത്തര കൊറിയക്കാരാണ്. ഉത്തരകൊറിയയില്‍നിന്നും സണ്ണിനെപ്പോലെ രക്ഷപെട്ടവരാണ് ഇവരൊക്കെയെന്ന് പാസ്റ്റര്‍ പറഞ്ഞു.

ഉത്തരകൊറിയ ദക്ഷിണകൊറിയ പുനരേകീകരണത്തിനായി പ്രാര്‍ത്ഥിക്കുന്നവരാണ് ഈ സഭയിലുള്ളവര്‍. അഞ്ചു വര്‍ഷത്തിനുള്ളില്‍ പുനരേകീകരണം സംഭവിക്കുമെന്ന് ഭൂരിപക്ഷം പേരും വിശ്വസിക്കുന്നു.

ഉത്തരകൊറിയയില്‍നിന്നും രക്ഷപെട്ടവര്‍ വിദേശങ്ങളില്‍ വിദ്യാഭ്യാസം നേടിയും ദൈവവചനം പഠിച്ചും ഉത്തരകൊറിയയില്‍ തിരികെയെത്തി രഹസ്യമായി മിഷണറി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു. ഇതുമൂലം ദൈവം വലിയ രൂപാന്തിരം വരുത്തുന്നു.

ഏകദേശം 6 ലക്ഷം ക്രിസ്ത്യാനികള്‍ ഇന്ന് ഉത്തര കൊറിയയില്‍ രഹസ്യ സഭകളില്‍ കര്‍ത്താവിനെ ആരാധിക്കുന്നു. ക്രിസ്തുവിനുവേണ്ടി ഉറച്ചുനിന്ന സ്വന്തം ജീവന്‍ നല്‍കിയ തന്റെ മാതാവിനെ മാതൃകയാക്കുകയാണ് സണ്‍.

യേശുക്രിസ്തുവിനെ സേവിക്കാനും സുവിശേഷം പ്രചരിപ്പിക്കുവാനും മരണം വരെ കര്‍ത്താവിനെ ആരാധിക്കുവാനും ചെയ്യാനാണ് സണ്ണിന്റെ തീരുമാനം.