ഉറക്കം കുറവാണെങ്കില്‍ ഹൈപ്പര്‍ ടെന്‍ഷനു സാദ്ധ്യതയെന്നു പഠനം
ഉറക്കം നമ്മുടെ ശരീരത്തിനു ആവശ്യമായ ഒരു ഘടകം തന്നെയാണ്. ഉറക്കം ശരിയായില്ലെങ്കില്‍ വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ക്കു കാരണമാകുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
ഉറക്കം നന്നെ കുറഞ്ഞാല്‍ കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നാണ് പുതിയ ഒരു പഠനത്തില്‍ പറയുന്നത്. ഏഴു മണിക്കൂറില്‍ കുറവാണ് ഉറങ്ങുന്നതെങ്കില്‍ രക്ത സമ്മര്‍ദ്ദം വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്.
2000 ജനുവരി മുതല്‍ 2003 വരെ നടത്തിയ പതിനാറു പഠനങ്ങളില്‍ നിന്നുളള ഡേറ്റയാണ് ഗവേഷണത്തിനായി സ്വീകരിച്ചത്. ആറു രാജ്യങ്ങളില്‍നിന്നുള്ള 14,44033 പേരിലെ ഹൈപ്പടെന്‍ഷന്‍ വിവരങ്ങളാണ് പഠനത്തിനു വിധേയമാക്കിത്.
മുമ്പ് ഹൈപ്പര്‍ ടെന്‍ഷന്‍ ബാധിച്ചവരായിരുന്നില്ല ഇവരാരും. തുടര്‍ന്നാണ് ഉറക്കത്തിലുണ്ടാകുന്ന കുറവ് ഹൈപ്പര്‍ ടെന്‍ഷനെ സ്വാധീനിക്കുന്നുവെന്ന് ഗവേഷകര്‍ കണ്ടെത്തിയത്.
അഞ്ചു മണിക്കൂറില്‍ കുറവ് ഉറങ്ങിയവരില്‍ ഇതിനുള്ള സാദ്ധ്യത വളരെയധികം കൂടുതലായിരുന്നുവെന്നും ഗവേഷകര്‍ പറയുന്നു.
ഏഴു മണിക്കൂറില്‍ കുറവ് ഉറങ്ങഉന്നത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കാനുള്ള സാദ്ധ്യത ഏഴു ശതമാനം അധികമാക്കി. അഞ്ചു മണിക്കൂറില്‍ കുറവാണ് ഉറങ്ങുന്നതെങ്കില്‍ രക്ത സമ്മര്‍ദ്ദ സാദ്ധ്യത വീണ്ടും വര്‍ദ്ധിച്ച് പതിനൊന്നു ശതമാനം ആകുന്നുവെന്നും ഗവേഷകര്‍ വ്യക്തമാക്കി.
ആരോഗ്യകരമായ ശരീരത്തിനു ദിവസവും ഏഴു മുതല്‍ എട്ടു മണിക്കൂര്‍ വരെ ഉറക്കം ആവശ്യമാണെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.