തക്കാളി പ്രമേഹ നിയന്ത്രണത്തിനു ഉപയോഗിക്കാം
ഗ്ളൂക്കോസ് എന്നത് ശരീരത്തിനു ആരോഗ്യം നല്കുന്ന ഊര്‍ജ്ജ ശ്രോതസ്സാണ്. അത് ശരീര കോശങ്ങളുടെ വളര്‍ച്ചയ്ക്കും തലച്ചോറിലെ പ്രവര്‍ത്തനത്തിനും അത്യാവശ്യ ഘടകമാണ്.
രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ഇത് ശരീരത്തില്‍ ഉണ്ടാക്കുന്നതുമായ പ്രശ്നങ്ങളെയാണ് പ്രമേഹം എന്ന രോഗാവസ്ഥ എന്നു പറയുന്നത്.
ചിട്ടയായ ആഹാര ക്രമത്തിലൂടെയും വ്യായാമത്തിലൂടെയും പ്രമേഹത്തെ അകറ്റി നിര്‍ത്താനാകുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
നമ്മുടെ അടുക്കളയിലെ പ്രധാനപ്പെട്ട പച്ചക്കറികളിലൊന്നാണ് തക്കാളി. നമ്മുടെ തീന് മേശയിലെത്തുന്ന തക്കാളിക്കു പ്രമേഹത്തെ നിയന്ത്രിക്കുന്നതില്‍ വലിയ പങ്കുണ്ട്.
തക്കാളിയില്‍ സമ്പുഷ്ടമായ വിറ്റാമിന്‍ സിയും കൂടാതെ പൊട്ടാസ്യം, ലൈകോപിന്‍ എന്നിവയും പല വിധത്തിലുള്ള രോഗാവസ്ഥകളില്‍നിന്നും മെച്ചപ്പെടാന്‍ സഹായിക്കും.
രക്തത്തില്‍ ആവശ്യത്തിനുമാത്രം പഞ്ചസാര കടത്തി വിടുന്ന തക്കാളികൊണ്ടുള്ള സാന്ഡ്വിച്ച്, സ്മൂത്തി, ജ്യൂസ് എന്നിവ പ്രമേഹ രോഗികള്‍ക്ക് സ്ഥിരമായി തന്നെ ഉപയോഗിക്കാവുന്നതാണ്.

