ക്രിസ്ത്യാനി ഈജിപ്റ്റ് ജയിലില്‍ ക്രിസ്തുവിനുവേണ്ടി പീഢനം സഹിക്കുന്നു

ക്രിസ്ത്യാനി ഈജിപ്റ്റ് ജയിലില്‍ ക്രിസ്തുവിനുവേണ്ടി പീഢനം സഹിക്കുന്നു

Asia Breaking News Middle East

യെമന്‍ ക്രിസ്ത്യാനി ഈജിപ്റ്റ് ജയിലില്‍ ക്രിസ്തുവിനുവേണ്ടി പീഢനം സഹിക്കുന്നു

കെയ്റോ: ക്രിസ്തുവില്‍ വിശ്വസിക്കുന്നതിന്റെ പേരില്‍ അസാധാരണമായ ദീര്‍ഘകാല പീഢനങ്ങള്‍ അനുഭവിച്ച ഒരു യെമന്‍ ക്രിസ്ത്യാനി നിയമവിരുദ്ധമായി ഈജിപ്റ്റില്‍ മോശമായ ആരോഗ്യസ്ഥിതിയില്‍ ക്ളേശങ്ങള്‍ സഹിക്കുന്നു.

വൈദ്യ സഹായവും നിഷേധിക്കപ്പെടുന്നു. 2008-ല്‍ ഇസ്ളാമില്‍നിന്നും ക്രിസ്തുമാര്‍ഗ്ഗത്തിലേക്കു പരിവര്‍ത്തനം ചെയ്ത അബ്ദുള്‍ ബാക്കി സയീദ് അബ്ദോയാണ് ക്രിസ്തുവിനുവേണ്ടി ത്യാഗം സഹിക്കുന്നത്.

അബ്ദോ വിശ്വാസത്തില്‍ വന്ന ശേഷം ബൈബിളും മറ്റ് ക്രിസ്ത്യന്‍ സാഹിത്യങ്ങളും പ്രാദേശിക അറബി ഭാഷയില്‍ വിവര്‍ത്തനം ചെയ്യാന്‍ പ്രവര്‍ത്തിച്ചു.

യെമന്‍ ഇസ്ളാമിക സമൂഹം തന്റെ വിശ്വാസത്തെക്കുറിച്ച് മനസ്സിലാക്കുകയും 2013-ല്‍ അവരുടെ വീടിന് തീവെച്ച് ഭാര്യയെ കൊലപ്പെടുത്തുകയും ചെയ്തതിനെത്തുടര്‍ന്ന് അദ്ദേഹം തന്റെ അഞ്ച് മക്കളുമായി ഈജിപ്റ്റിലേക്ക് രക്ഷപെടേണ്ടി വന്നു.

ഒരു ക്രിസ്ത്യന്‍ ടിവി ചാനലില്‍ പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്ന് 2021-ല്‍ അറസ്റ്റിലാകുന്നതുവരെ അബ്ദോ കെയ്റോയില്‍ അഭയാര്‍ത്ഥിയായി ജീവിച്ചു.

ആ സമയത്ത് തന്റെ വിശ്വാസത്തെക്കുറിച്ചും യമനില്‍ താന്‍ അനുഭവിച്ച പീഢനങ്ങളെക്കുറിച്ചും സാക്ഷീകരിച്ചു. അറസ്റ്റു ചെയ്യപ്പെട്ടതിനെത്തുടര്‍ന്നു അതിന്റെ കാരണം വ്യക്തമാക്കാതെ ജയിലില്‍ അടച്ചു. ഒരു അഭിഭാഷകനെ ബന്ധപ്പെടാന്‍ പോലും ഭരണകൂടം അനുവദിച്ചില്ല.

അവര്‍ താമസ സ്ഥലം പരിശോധിച്ച് തന്റെ ലാപ്ടോപ്പുകളും ഫോണുകളും രേഖകളും പിടിച്ചെടുത്തു. പിന്നീട് ഇസ്ളാമിനെതിരെയുള്ള പ്രവര്‍ത്തനം, ഒരു ഭീകര സംഘത്തില്‍ പെട്ടവന്‍ എന്നീ കുറ്റങ്ങള്‍ ചുമത്തപ്പെട്ട അബ്ദോയെ ഗിസയിലെ പരമ സുരക്ഷാ ജയിലില്‍ പാര്‍പ്പിച്ചു.

ജയിലില്‍ തുടര്‍ച്ചയായ ചോദ്യം ചെയ്യലും മര്‍ദ്ദനവും ഭീഷണിയും നേരിടുന്നതായി ജിസിആര്‍ എന്ന സംഘടന പറയുന്നു. തന്റെ തടങ്കല്‍ മൂന്നു തവണ നീട്ടിവച്ചു.

ഇപ്പോള്‍ നെഞ്ചുവേദനയും കരള്‍ രോഗങ്ങളും ഉണ്ട്. എന്നാല്‍ വൈദ്യ സഹായം നിഷേധിക്കപ്പെടുന്നു.

ഏറ്റവും കഠിനമായ കുറ്റവാളികള്‍ക്കായി സജ്ജമാക്കിയിരിക്കുന്ന പ്രത്യേക ജയില്‍ വാര്‍ഡില്‍ അടച്ചിരിക്കുകയാണ്. ഈ അവസ്ഥയില്‍ ഇദ്ദേഹത്തിനും മക്കള്‍ക്കും വേണ്ടി ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക.