മുരിങ്ങയില ജ്യൂസ് കഴിക്കാം

മുരിങ്ങയില ജ്യൂസ് കഴിക്കാം

Health

മുരിങ്ങയില ജ്യൂസ് കഴിക്കാം
മുരിങ്ങയിലയില്‍ ധാരാളം പോഷക ഗുണങ്ങളുണ്ടെന്ന് നമുക്കെല്ലാവര്‍ക്കും അറിവുള്ളതാണ്. അതുകൊണ്ടാണ് പഴമക്കാര്‍ മുതല്‍ തോരന്‍ വയ്ക്കാനായി മുരിങ്ങയില ഉപയോഗിച്ചു വരുന്നത്.

എന്നാല്‍ ജ്യൂസാക്കി കുടിക്കുന്നതിലും നല്ല ഗുണമുണ്ടെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായങ്ങള്‍. മുരിങ്ങയില ജ്യൂസ് നമ്മുടെ സൌന്ദര്യത്തിനും ആരോഗ്യത്തിനും ഏറെ പ്രയോജനം ചെയ്യുന്നു.

അരകപ്പ് മുരിങ്ങയില ഒരു കപ്പ് വെള്ളം ചേര്‍ത്ത് നന്നായി മിക്സിയില്‍ അടിച്ചെടുത്തതിനുശേഷം അരിച്ചെടുത്ത് ജ്യൂസായി കുടിക്കാവുന്നതാണ്. ഇതിലേക്ക് അല്‍പം നാരങ്ങാ നീരുകൂടി ചേര്‍ത്ത് കുടിക്കുവാണെങ്കില്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിക്കും.

ദോഷകാരികളായ ടോക്സിനുകളെ നീക്കം ചെയ്യാന്‍ ഈ പാനീയത്തിനു കഴിവുണ്ട്. കൂടാതെ ചര്‍മ്മ കോശങ്ങള്‍ക്ക് യൌവ്വനം നല്‍കി ചര്‍മ്മത്തെ തിളക്കത്തോടും രക്തപ്രസാദത്തോടെയും നിലനിര്‍ത്തുന്നു.

ഇതിലെ ആന്റിഓക്സിഡന്റുകള്‍ കരള്‍, തലച്ചോര്‍ എന്നിവയുടെ ആരോഗ്യകരമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നു. മാരക രോഗങ്ങളെ അകറ്റുന്നു. മസിലുകള്‍ക്കും ഉറപ്പു നല്‍കും.

ദഹന പ്രക്രീയ സുഗമമാക്കും. ഇരുമ്പിന്റെ കലവറയാണ് മുരിങ്ങയില.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.