ചൈനയിലെ യെരുശലേമില്‍ റെയ്ഡില്‍ കസ്റ്റഡിയിലായ പാസ്റ്ററുള്‍പ്പെടെ 6 പേര്‍ അപ്രത്യക്ഷരായി

ചൈനയിലെ യെരുശലേമില്‍ റെയ്ഡില്‍ കസ്റ്റഡിയിലായ പാസ്റ്ററുള്‍പ്പെടെ 6 പേര്‍ അപ്രത്യക്ഷരായി

Asia Breaking News

ചൈനയിലെ യെരുശലേമില്‍ റെയ്ഡില്‍ കസ്റ്റഡിയിലായ പാസ്റ്ററുള്‍പ്പെടെ 6 പേര്‍ അപ്രത്യക്ഷരായി

ചൈനയുടെ യെരുശലേം എന്നു വിശേഷിക്കപ്പെടുന്ന ചൈനീസ് നഗരമായ വെന്‍ഷൌവിലെ പോലീസ് ഒരു ഹൌസ് ചര്‍ച്ച് റെയ്ഡു ചെയ്യുകയും അതിന്റെ സ്ഥാപക പാസ്റ്റര്‍ ഉള്‍പ്പെടെ 6 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

അവരെല്ലാം പിന്നീട് അപ്രത്യക്ഷരായ വാര്‍ത്തയാണ് പുറത്തു വന്നത്. ആഗസ്റ്റ് 5-ന് രാവിലെ 7.30-ന് വെന്‍ഷൌവിലെ ബിയോഗല്‍ ചര്‍ച്ചില്‍ ഷാങ്ഹായ് പോലീസ് എത്തി പരിശോധന നടത്തുകയും സഭയുടെ ശുശ്രൂഷകനായ പാസ്റ്റര്‍ ഡേവിഡ് ടാങ്ങിനെയും 6 സഹ പ്രവര്‍ത്തകരെയും അറസറ്റു ചെയ്ത് കൊണ്ടുപോവുകയും ചെയ്തിരുന്നു.

ഈ നടപടി ഒരിക്കലും സര്‍ക്കാര്‍ രജിസ്റ്ററില്‍ വന്നിട്ടില്ല.

സഭ പൂര്‍ണ്ണമായി അടച്ചുപൂട്ടിയാല്‍ വിശ്വാസികള്‍ മറ്റൊരിടത്ത് ഒത്തു കൂടുന്നു. അറസ്റ്റു വരിച്ച പാസ്റ്ററെയും സഹപ്രവര്‍ത്തകരെയും പറ്റി അന്വേഷിച്ചപ്പോള്‍ അവരെക്കുറിച്ച് യാതൊരു വിവരവുമില്ല.

അവര്‍ എവിടെയാണെന്നും അവര്‍ക്ക് എന്ത് സംഭവിച്ചുവെന്നും യാതൊരു വിവരവുമില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നഗരത്തിലെ യുവ പ്രൊഫഷണലുകള്‍ക്കിടിയില്‍ നല്ല ചലനങ്ങള്‍ സൃഷ്ടിക്കുന്ന ഒരു വളര്‍ന്നു വരുന്ന സഭയാണിത്.

പാസ്റ്റര്‍ ടാങ്ങിനെയും മറ്റുള്ളവരെയും അവരുടെ സ്ഥലത്തെക്കുറിച്ചോ നിയമപരമായ നിലയെക്കുറിച്ചോ ഉള്ള ഒരു വിവരവും ലഭിക്കാത്ത ഒരു രഹസ്യ തടങ്കലിലായി സിഎസ്ഡബ്ളിയു പ്രസിഡന്റ് മെര്‍വിന്‍ തോമസ് ഈ നടപടിയെ വിശേഷിപ്പിച്ചു.

ദൈവജനം ഇപ്പോള്‍ ഉപവാസത്തിലും പ്രാര്‍ത്ഥനയിലുമാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.