മല്ലിയിലയുടെ ആരോഗ്യ ഗുണങ്ങള്‍

മല്ലിയിലയുടെ ആരോഗ്യ ഗുണങ്ങള്‍

Health

മല്ലിയിലയുടെ ആരോഗ്യ ഗുണങ്ങള്‍

ഭക്ഷണത്തില്‍ മല്ലിയില ഇടുന്നത് സുഗന്ധത്തിനുമാത്രമല്ല ഗുണത്തിലുമുണ്ട് കാര്യം. നാരുകളുടെ ഉറവിടമായ മല്ലിയില ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ ഗ്യാസ് തടയാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. വൃക്കയുടെയും കരളിന്റെയും ആരോഗ്യത്തിനും ഇത് നല്ലതാണ്.

വിറ്റാമിന്‍ എ, സി, ഇ എന്നിവയുടെയും ആന്റി ഓക്സിഡന്റുകളുടെയും കലവറയായ മല്ലിയില കൊളസ്ട്രോള്‍ നില നിയന്ത്രിക്കാനും കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.

മല്ലിയില കഴിക്കുന്നതുമൂലം ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുകയും പ്രമേഹം നിയന്ത്രിക്കുകയും ചെയ്യുന്നു.

കൂടാതെ മോശം കൊളസ്ട്രേള്‍ കുറയ്ക്കുകയും നല്ല കൊളസ്ട്രേള്‍ കൂട്ടുകയും ചെയ്യുന്നു.

മല്ലിയിലയില്‍ ഇരുമ്പ്, മാംഗനീസ്, കാല്‍സ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.