ഓറഞ്ച് പോഷകങ്ങളുടെ കലവറ
ഓറഞ്ച് കഴിക്കാന്‍ ആഗ്രഹമില്ലാത്തവരാരുമില്ല, എല്ലാവരും ഇഷ്ടപ്പെടുന്ന ഓറഞ്ച് ധാരാളം വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും കലവറയാണ്.
രുചികരവും, വിറ്റാമിന്‍ എ,ബി,സി, കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയ നിരവധി പോഷകങ്ങള്‍ ഓറഞ്ചിലടങ്ങിയിട്ടുണ്ട്. 170-ല്‍ പരം ഫൈറ്റോ കെമിക്കലുകളും 60-ല്‍പരം ഫ്ളവനോയിഡുകളും അതിലടങ്ങിയിരിക്കുന്നു.
ഇവയുടെ ആന്റി ഇന്‍ഫ്ളമേറ്ററി (നീര്‍വീക്കം തടയുന്ന), ആന്റി ഓക്സിഡന്റ് സ്വഭാവം രോഗങ്ങള്‍ തടയുന്നു. യുവത്വം നിലനില്‍ത്തുന്നു. എന്നാല്‍ അമിതമായി ഓറഞ്ച് കഴിക്കുകയുമരുത്.
അമിതമായി ഓറഞ്ച് ജ്യൂസിലെ പഞ്ചസാരയുടെയും ആസിഡിന്റെയും സാന്നിദ്ധ്യം പല്ലുകള്‍ക്കു കേടു വരുത്തുകയും പല്ലിന്റെ ഇനാമലിനു കേടു സംഭവിക്കുകയും ചെയ്യുന്നു.
ഓറഞ്ചിലുള്ള പെസ്പെരിഡിന്‍ എന്ന ആന്റി ഓക്സിഡന്റ് കൊളസ്ട്രോള്‍ , രക്തസമ്മര്‍ദ്ദം എന്നിവ കുറയ്ക്കുന്നു. ഓറഞ്ചിലടങ്ങിയിരിക്കുന്ന ഫ്ളവനോയിഡുകള്‍ ചീത്ത കോളസ്ട്രോളായ എല്‍ .ഡി.എല്ലിന്റെ തോതു കുറയ്ക്കുന്നതായി ഗവേഷകര്‍ പറയുന്നു.
ഓരഞ്ചിലെ ആന്റി ഓക്സിഡന്റുകള്‍ , ഫോളേറ്റ്, പൊട്ടാസ്യം എന്നിവ ഹൃദയാരോഗ്യത്തിനു ശക്തി പകരുന്നവയാണ്. രക്തക്കുഴലുകള്‍ക്കുള്ളില്‍ കോളസ്ട്രോള്‍ അടിഞ്ഞു കൂടുന്നതു തടയുന്നു.
ഓറഞ്ചിലെ വിറ്റാമിന്‍ സി ശരീരത്തിലുള്ള ഗ്ളൂക്കോസിനെ ഊര്‍ജ്ജമാക്കി മാറ്റുന്നു. ശരീരത്തിലടിഞ്ഞുകൂടിയ കൊഴുപ്പു നീക്കുന്നു. കലോറി കുറഞ്ഞ ഫലമാണ് ഓറഞ്ച്. കൊഴുപ്പു കുറഞ്ഞ പോഷകങ്ങളാണടങ്ങിയിരിക്കുന്നത്.

