ബൈബിള്‍ സ്കൂളിനുനേരെ ഷെല്ലാക്രമണം, 4 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ബൈബിള്‍ സ്കൂളിനുനേരെ ഷെല്ലാക്രമണം, 4 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

Breaking News Top News

മ്യാന്‍മറില്‍ ബൈബിള്‍ സ്കൂളിനുനേരെ ഷെല്ലാക്രമണം, 4 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
മ്യാന്‍മറില്‍ ബൈബിള്‍ സ്കൂളിനു നേരെ പട്ടാളം നടത്തിയ ഷെല്ലാക്രമണത്തില്‍ 4 ബൈബിള്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു പരിക്കേറ്റു.

നവംബര്‍ 3-ന് വടക്കന്‍ ഷാന്‍ സംസ്ഥാനത്ത് കട്ട്കായി നഗരത്തിലെ കച്ചിന്‍ ബാപ്റ്റിസ്റ്റ് കണ്‍വന്‍ഷന്‍ ചര്‍ച്ചിന്റെ നിയന്ത്രണത്തിലുള്ള ബൈബിള്‍ സ്കൂളിനു നേരെയാണ് രാത്രി 8 മണിക്ക് ഷെല്ലാക്രമണമുണ്ടായത്.

തങ്കമദോ എന്ന പേരില്‍ അറിയപ്പെടുന്ന പട്ടാള ഗ്രൂപ്പ് നിരന്തരം ക്രൈസ്തവരെ ആക്രമിച്ചുകൊണ്ടിരിക്കുന്ന വിഭാഗമാണ്.

ഡോര്‍മിറ്ററിയില്‍ വിശ്രമിക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. ഡോര്‍മിറ്ററിക്കു സമീപത്തുള്ള ഒരു വൃക്ഷവും തകര്‍ന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കയാന്‍ ‍, ഷാന്‍ സംസ്ഥാനങ്ങളില്‍ നല്ലൊരു വിഭാഗം പേരും ക്രൈസ്തവരാണ്. ബുദ്ധമത ഭൂരിപക്ഷ രാഷ്ട്രമായ മ്യാന്‍മറില്‍ ക്രൈസ്തവര്‍ക്കെതിരെ നിരന്തരം അതിക്രമങ്ങള്‍ ഉണ്ടാകുന്നുണ്ട്.

ക്രൈസ്തവ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പട്ടാളക്കാര്‍ പലപ്പോഴും ആക്രമണങ്ങള്‍ നടത്തുന്നതും പതിവാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.