ഉപ്പിന്റെ അമിത ഉപയോഗം ശാരീരിക പ്രശ്നങ്ങള്‍ മാത്രമല്ല, മാനസികമായും പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് പഠനം
ഉപ്പ് ചേര്‍ക്കാത്ത ഭക്ഷണം ആര്‍ക്കും കഴിക്കാനാകില്ല.
അതുകൊണ്ട് അമിതമായി ഉപ്പ് ഉപയോഗിക്കരുതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഉപ്പ് അമിതമായാല്‍ ശാരീരിക പ്രശ്നങ്ങള്‍ മാത്രമല്ല, മാനസിക പ്രശ്നങ്ങളും പിന്നാലെ വരാന്‍ സാദ്ധ്യതയുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്.
എഡിന്‍ബര്‍ഗ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ആ നിഗമനത്തിനു പിന്നില്‍ . കാര്‍ഡിയോ വാസ്കുലര്‍ റിസര്‍ച്ച് എന്ന മെഡിക്കല്‍ ജേണലിലാണ് ഇതു സംബന്ധിച്ച പഠനം പുറത്തു വന്നിരിക്കുന്നത്.
ധാരാളം ഉപ്പ് അടങ്ങിയിട്ടുള്ള ഡയറ്റ് അമിത സമ്മര്‍ദ്ദം നല്‍കുമെന്നാണ് പഠനത്തില്‍ പറയുന്നത്.
ഉപ്പ് കൂടിയ അളവില്‍ കഴിക്കുന്നത് ഹൃദയത്തെയും രക്ത ധമനികളെയും കിഡ്നിയെയും നശിപ്പിക്കുമെന്നുള്ള കാര്യം എല്ലാവര്‍ക്കും അറിയാം എന്നാല്‍ തലച്ചോര്‍ സമ്മര്‍ദ്ദത്തെ കൈകാര്യം ചെയ്യുന്ന വിധത്തെയും ഉപ്പ് സ്വാധീനിക്കുന്നു എന്നു വ്യക്തമാക്കുന്നതാണ് ഈ പഠനം തെളിയിക്കുന്നതെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ പ്രൊഫസര്‍ മാത്യു ബെയ്ലി പറയുന്നത്.
കുറഞ്ഞ അളവില്‍ ഉപ്പ് ആഹാരത്തില്‍ ശീലമുള്ള എലികളെയും കൂടിയ അളവില്‍ ഉപ്പ് കഴിക്കുന്ന എലികളെയുമാണ് പഠനത്തിനായി ഉപയോഗിച്ചത്.
ഇതില്‍ സാധാരണ ഭക്ഷണ ക്രമം പാലിച്ച എലികളേക്കാള്‍ സ്ട്രെസ് ഹോര്‍മോണുകള്‍ ഉപ്പ് കൂടിയ അളവില്‍ കഴിച്ച എലികളില്‍ കൂടുതലാണെന്ന് കണ്ടെത്തി.
ഇവയില്‍ സ്ട്രെസ് ഹോര്‍മോണ്‍ 75 ശതമാനം വര്‍ദ്ധിച്ചതായി കണ്ടെത്തി.
ഉപ്പിന്റെ അളവ് കൂടിയാല്‍ ബിപി കൂടുന്നു. ഹൃദയാഘാതം, വാസ്കുലര്‍ ഡിമെന്‍ഷ്യ, പക്ഷാഘാതം മുതലായ അവസ്ഥയിലേക്ക് എത്തിക്കുന്നു.

