അന്തരീക്ഷ മലിനീകരണം കുട്ടികളില്‍ ഓര്‍മ്മക്കുറവുണ്ടാകുമെന്ന് പഠനം

Breaking News Global Top News

അന്തരീക്ഷ മലിനീകരണം കുട്ടികളില്‍ ഓര്‍മ്മക്കുറവുണ്ടാകുമെന്ന് പഠനം
മോണ്ടാന: നഗരങ്ങളിലെ രൂക്ഷമായ അന്തരീക്ഷ മലിനീകരണം കുട്ടികളുടെ ഓര്‍മ്മശേഷിയേയും, ബുദ്ധിശക്തിയേയും ബാധിക്കുമെന്ന് പഠന റിപ്പോര്‍ട്ട്.

 

അന്തരീക്ഷത്തിലുണ്ടാകുന്ന കൂടിയ അളവിലുള്ള മലിനീകരണം കുട്ടികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെയാണ് തടസ്സപ്പെടുത്തുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തിരക്കേറിയ മെക്സിക്കോ നഗരത്തിലെ കുട്ടികളെ രണ്ടു വിഭാഗമാക്കി തിരിച്ചായിരുന്നു പഠനം.

 

കുട്ടികളുടെ വിദ്യാഭ്യാസം, സാമൂഹിക, സാമ്പത്തിക പശ്ചാത്തലം, പ്രായം എന്നിവയെല്ലാം മാനദണ്ഡമാക്കിക്കൊണ്ടായിരുന്നു പഠനം നടത്തിയതെന്ന് അമേരിക്കയിലെ മോണ്ടാന സര്‍വ്വകലാശാലയിലെ പ്രൊഫ. ലില്ലിയന്‍ കാള്‍ ഡോണ്‍ പറഞ്ഞു.

മറ്റുള്ള കുട്ടികളെ അപേക്ഷിച്ച് നഗരത്തിലെ കുട്ടികളുടെ ബുദ്ധശേഷിയെ വന്‍ തോതിലുള്ള മലിനീകരണം പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.