നേപ്പാളില്‍ സുവിശേഷ പ്രവര്‍ത്നത്തിനു തടയിട്ട് പുതിയ ബില്‍ പാസ്സാക്കി

Breaking News Global

നേപ്പാളില്‍ സുവിശേഷ പ്രവര്‍ത്നത്തിനു തടയിട്ട് പുതിയ ബില്‍ പാസ്സാക്കി
കാഠ്മാണ്ഡു: നേപ്പാളില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിട്ടുകൊണ്ട് പുതിയ ബില്‍ പാസ്സാക്കിയത് ക്രൈസ്തവര്‍ക്ക് ആശങ്കയുളവാക്കുന്നു.

 

നേപ്പാളിലെ ഏതെങ്കിലും ഒരു മതവിശ്വാസിയെ മതംമാറ്റി മറ്റു മതത്തില്‍ ചേര്‍ക്കുന്നതിനുള്ള നിരോധനവും, പരസ്യമായി രാജ്യത്ത് വിശ്വാസം കാത്തു സൂക്ഷിച്ചിരിക്കുന്ന വര്‍ഗ്ഗ സമൂഹത്തെ മറ്റൊരു മതവിശ്വാസത്തിലേക്കു കൊണ്ടുപോകുന്നതും നിരോധിച്ചുകൊണ്ടുള്ള മതനിയന്ത്രണ ബില്ലില്‍ ഒക്ടോബര്‍ 16-ന് നേപ്പാള്‍ പ്രസിഡന്റ് ബിദ്ധ്യദേവി ഭണ്ഡാരി ഒപ്പുവെച്ചതാണ് നിയമമായത്.

 

ഈ ബില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ നേപ്പാളി പാര്‍ലമെന്റില്‍ പാസ്സാക്കിയിരുന്നു. അതിന്റെ അവസാന നടപടിക്രമമെന്ന നിലയിലാണ് പ്രസിഡന്റ് ഒപ്പുവെച്ചത്. ഈ നിയമം ഏതെങ്കിലും വ്യക്തികളോ മതവിഭാഗങ്ങളോ ലംഘിച്ചാല്‍ 5 വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കുന്ന കുറ്റമാണെന്നാണ് ബില്ലിലുള്ളത്.

 
വിദേശികളായ മിഷണറി പ്രവര്‍ത്തകര്‍ക്കും ഈ നിയമം ബാധകമാണ്. മറ്റു മതവിശ്വാസികളെ ഉപദ്രവിച്ചാല്‍ അവര്‍ക്കു രണ്ടു വര്‍ഷം വരെ തടവു ശിക്ഷയും, 2000 നേപ്പാളി രൂപ പിഴയും ഈടാക്കുന്ന നിയമവും ഈ പുതിയ ബില്ലില്‍ അനുശാസിക്കുന്നുണ്ട്. ഈ പുതിയ നിയമം പ്രത്യക്ഷത്തില്‍ ബാധിക്കുന്നത് ക്രൈസ്തവരെയാണ്.

 

കാരണം പ്രതിദിനം രാജ്യത്ത് നൂറുകണക്കിന് ആളുകളാണ് കര്‍ത്താവിനെ രക്ഷകനും ദൈവവുമായി സ്വീകരിക്കുന്നത്. ലോകത്തിലെ ഏക ഹൈന്ദവ രാഷ്ട്രമായ നേപ്പാളില്‍ 83 ശതമാനവും ഹിന്ദുക്കളാണ്. 8% പേര്‍ ബുദ്ധമതക്കാരും, ക്രൈസ്തവര്‍ വെറും 1 ശതമാനം മാത്രവുമാണ്.

 

നേപ്പാളില്‍ ശക്തമായ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കാലമാണിപ്പോള്‍ ‍. ഇതു മനസ്സിലാക്കിയാണ് അധികാരികള്‍ പുതിയ ബില്ലുകള്‍ പാസ്സാക്കി ക്രൈസ്തവ വളര്‍ച്ചയ്ക്കു തടയിടാന്‍ ശ്രമിക്കുന്നത്.

Leave a Reply

Your email address will not be published.