ആധുനിക യുദ്ധത്തില്‍ ആദ്യമായി ആളില്ലാ റോബോട്ടിക്സ് സംവിധാനത്തില്‍ റഷ്യന്‍ സ്ഥാനം പിടിച്ചെടുത്തതായി സെലെന്‍സ്കി

ആധുനിക യുദ്ധത്തില്‍ ആദ്യമായി ആളില്ലാ റോബോട്ടിക്സ് സംവിധാനത്തില്‍ റഷ്യന്‍ സ്ഥാനം പിടിച്ചെടുത്തതായി സെലെന്‍സ്കി

Asia Breaking News Top News

ആധുനിക യുദ്ധത്തില്‍ ആദ്യമായി ആളില്ലാ റോബോട്ടിക്സ് സംവിധാനത്തില്‍ റഷ്യന്‍ സ്ഥാനം പിടിച്ചെടുത്തതായി സെലെന്‍സ്കി

ക്വീവ്: യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമര്‍ സെലന്‍സ്കി കഴിഞ്ഞ ദിവസം ചരിത്രപരമായ ഒരു യുദ്ധക്കള നാഴികക്കല്ല് പ്രഖ്യാപിച്ചു.

ആളില്ലാ റോബോട്ടിക് സംവിധാനങ്ങള്‍ മാത്രം ഉപയോഗിച്ച് യുക്രേനിയന്‍ സൈന്യം ഒരു റഷ്യന്‍ സ്ഥാനം വിജയകരമായീ പിടിച്ചെടുത്തതായി പ്രഖ്യാപിച്ചു. ആധുനിക യുദ്ധത്തിലെ ലോകത്താദ്യമായ സംഭവമായി അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചു.

റഷ്യയുമായുള്ള യുദ്ധത്തില്‍ മാത്രമല്ല യുദ്ധത്തിന്റെ പരിണാമത്തില്‍ത്തന്നെ ഒരു വഴിത്തിരിവാണ് ഈ ഓപ്പറേഷന്‍ എന്ന് യുക്രൈനിലെ ആയുധ നിര്‍മ്മാതാക്കളുടെ ദിനത്തില്‍ സംസാരിച്ച സെലന്‍സ്കി പറഞ്ഞു.

“ഭാവി ഇതാ യുദ്ധക്കളത്തിലാണ്, യുക്രൈന്‍ അത് സൃഷ്ടിച്ചിരിക്കുകയാണ്”. അദ്ദേഹം പ്രസ്താവിച്ചു.

യുക്രൈന്‍ പേര്‍ വെളിപ്പെടുത്താത്ത ഒരു സ്ഥലത്ത് നടത്തിയ ഈ ഓപ്പറേഷന്‍ മനുഷ്യ സാന്നിദ്ധ്യമില്ലാത്ത സ്ഥലത്ത് യുദ്ധത്തിനായി മൈനുകള്‍ സ്ഥാപിക്കാനും അഗ്നിശമന സഹായം നല്‍കാനും കഴിവുള്ള മള്‍ട്ടി ഫങ്ഷണല്‍ യൂണിറ്റായ ടെര്‍മിറ്റ് കവചിത റോബോട്ടിക് ട്രാന്‍പോര്‍ട്ടറായ സ്മി;

യുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപ കല്‍പ്പന ചെയ്ത ഭാരമേറിയ ആളില്ലാ ഗ്രൌണ്ട് വെഹിക്കിളായ പ്രൊട്ടക്ടര്‍ തുടങ്ങിയ നൂതന സംവിധാനങ്ങള്‍ റോബോട്ടിക് സേനയില്‍ ഉള്‍പ്പെടുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.