മൂന്നാം യെരുശലേം ദൈവലയ കാലഘട്ടത്തിലേക്കുള്ള ഗിലെയാദ് തൈലം ഒരുക്കുന്നു

Breaking News Middle East Top News

മൂന്നാം യെരുശലേം ദൈവലയ കാലഘട്ടത്തിലേക്കുള്ള ഗിലെയാദ് തൈലം ഒരുക്കുന്നു
യെരിഹോ: ബൈബിളിലെ പഴയ നിയമ പുസ്തകത്തില്‍ സുപരിചിതമായ ഒഷധ തൈലമായ ഗിലെയാദ് തൈലം യഹൂദര്‍ ഭാവിയില്‍ പണിയപ്പെടുവാനുള്ള മൂന്നാം യെരുശലേം ദൈവാലയ കാലഘട്ടത്തില്‍ വ്യാപരം ചെയ്യാനായി ഉദ്പ്പാദിപ്പിച്ചു തുടങ്ങി.

 

അപൂര്‍വ്വമായി കണ്ടുവരുന്ന ഒഷധ ചെടിയായ ഗിലയാദിലെ ഔഷധ ച്ചെടിയായ ബാള്‍സമണ്‍ മരം ഒരു യുവ കര്‍ഷകന്‍ 7 വര്‍ഷം മുമ്പ് കണ്ടെത്തി തന്റെ അധീനതയില്‍ ഒരു കൃഷിത്തോട്ടമായി വികസിപ്പിച്ചിരിക്കുകയാണിപ്പോള്‍ ‍.

 

ഗയി എര്‍ലിക് എന്നാണ് തന്റെ പേര്. യെരീഹോ നഗരത്തിനു സമീപം കിബുട്സ് അല്‍മഗിനു സമീപമുള്ള ബാള്‍സമണ്‍ നഴ്സറിയില്‍ ആയിരക്കണക്കിനു ചെടികളാണ് വളര്‍ന്നു വരുന്നത്. ഇവിടെ 6 ഏക്കര്‍ സ്ഥലത്താണ് കൃഷി നടക്കുന്നത്.

 

തന്റെ യെരുശലേമിലെ വീടും സ്ഥലവും വിറ്റ പണംകൊണ്ടാണ് ഗിലെയാദ് തൈലം വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിച്ചു വ്യാപരം നടത്താനുള്ള ലക്ഷ്യത്തോടെ ഫാം തുടങ്ങിയത്. 7 വര്‍ഷം മുമ്പ് എര്‍ലിക് ഒരു പഠന ക്ലാസ്സില്‍ പങ്കെടുത്തപ്പോള്‍ ചാവുകടലിനു സമീപമുള്ള ബൈബിളിലെ ഗിലെയാദ് തൈലത്തിന്റെ ചെടിയെക്കുറിച്ച് കേട്ടറിഞ്ഞത്.

അത് പിന്നീട് കണ്ടെത്തിയാണ് വ്യാവസായിക അടിസ്ഥാനത്തില്‍ കൃഷി തുടങ്ങിയത്. പഴയ നിയമത്തില്‍ യെരുശലേം ദൈവാലയ കാലഘട്ടത്തില്‍ ഗിലെയാദ് തൈലം വളരെ കീര്‍ത്തികേട്ട ഒരു സുഗന്ധ തൈലമായിരുന്നതായി വിശുദ്ധ വേദപുസ്തകത്തില്‍ കാണുവാന്‍ കഴിയുന്നു.

“ഗിലെയാദില്‍ സുഗന്ധ തൈലമില്ലെയോ? എന്റെ ജനത്തിന്‍ പുത്രിക്കു രോഗ ശമനം വരാതെ ഇരിക്കുന്നതെന്ത്?” (യിരെമ്യാ. 8:22). കൂടാതെ മിസ്രയിമിനെക്കുറിച്ച് ഇപ്രകാരം പറയുന്നു “ഗിലെയാദില്‍ നിന്നു തൈലം വാങ്ങുക, നീ വളരെ ഔഷധം പ്രയോഗിക്കുന്നതു വെറുതെ! നിനക്കു രോഗശാന്തി ഉണ്ടാകുകയില്ല” (യിരെ. 46:11) എന്നും വായിക്കുന്നു. ഗിലെയാദ് ഇപ്പോള്‍ യോര്‍ദ്ദാന്‍ രാജ്യത്തെ യോര്‍ദ്ദാന്‍ നദിയുടെ കിഴക്കുഭാഗം ആണ്.

 

അത് അന്ന് മലനിരകളുള്ള പ്രദേശമായിരുന്നു. ഇത് ഗാദിനും മനെശ്ശെയ്ക്കും മദ്ധ്യേ ഓഹരിയായി വിഭജിച്ച സ്ഥലമാണ്. നേരത്തെ ഇടതുപക്ഷ പാര്‍ട്ടി പ്രവര്‍ത്തകന്‍ കൂടിയായിരുന്ന എര്‍ലികിന് ഭാര്യയും 3 കുട്ടികളുമുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.