വിശ്വാസികളിലെ ടെലിവിഷന്‍ അടിമകള്‍

വിശ്വാസികളിലെ ടെലിവിഷന്‍ അടിമകള്‍

Articles Breaking News Editorials

വിശ്വാസികളിലെ ടെലിവിഷന്‍ അടിമകള്‍
ടെലിവിഷന്‍ ഇല്ലാത്ത ഭവനങ്ങള്‍ മലയാളികളുടെ ഇടയില്‍ കുറവാണ്. പരിപാടികള്‍ പലതും വിജ്ഞാനമുളവാക്കുന്നവയാണെങ്കിലും ഭൂരിപക്ഷം പരിപാടികളും ജനത്തിനു ഗുണത്തേക്കാളധികം ദോഷങ്ങളാണ് വരുത്തിവെച്ചുകൊണ്ടിരിക്കുന്നത്.

മിക്ക വന്‍കിട കമ്പനികളുടെയും പരസ്യ മാധ്യമങ്ങളായി ടെലിവിഷന്‍ ഇന്ന് അധഃപതിച്ചുകൊണ്ടിരിക്കുന്നു. സ്വകാര്യ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ ജനങ്ങളെ അടിച്ചേല്‍പ്പിക്കുവാന്‍ വേണ്ടി കോടികള്‍ മുടക്കി സ്പോണ്‍സര്‍ ചെയ്ത് അവതരിപ്പിക്കുന്ന പരിപാടികളാണ് ഭൂരിപക്ഷവും.

ഇന്നത്തെ പല പരിപാടികളും ലജ്ജയും അപമാനവും ഉളവാക്കുന്നതും കുടുംബമായി കാണുവാന്‍ അറപ്പു തോന്നുന്നതുമാണ്.

ടെലിവിഷന്‍ എന്നാല്‍ സിനിമാ-സീരിയല്‍ എന്ന അര്‍ത്ഥമാണ് കൂടുതല്‍ യോജിക്കുന്നത്. കാരണം എല്ലാ ചാനലുകളിലും 80 ശതമാനവും സിനിമാ-സീരിയല്‍ സംബന്ധിച്ചുള്ള പരിപാടികളാണ്. ഇതിനുവേണ്ടിത്തന്നെ വര്‍ഗ്ഗവ്യത്യാസമില്ലാതെ ഒരു കൂട്ടം, മിഴികളുമായി മണിക്കൂറുകളോളം ടിവിക്കു മുന്നിലിരുന്നു മിനക്കെടുന്ന കാഴ്ച എത്ര കഷ്ടമാണ്.

എന്നാല്‍ നല്ലൊരു ശതമാനം ജനങ്ങളും ഇത്തരം വെറിക്കൂത്തുകള്‍ കാണാതെ ടിവി ഓഫ് ചെയ്തു വയ്ക്കുന്നു. കാണികളെ, പ്രത്യേകിച്ച് ഒരു ജോലിയുമില്ലാത്ത, തിന്നുകുടിച്ചിരിക്കുന്ന സ്ത്രീകളെ ലക്ഷ്യമിട്ടുകൊണ്ടിറങ്ങുന്ന മിക്ക ടിവി സീരിയലുകളും സ്പോണ്‍ സര്‍മാരായ കമ്പനിക്കാരുടെ ഇഷ്ടപ്രകാരം മാസങ്ങളോളം ദീര്‍ഘിപ്പിച്ചുകൊണ്ട് പ്രേക്ഷക മനസ്സുകളെ കണ്ണീരു കുടിപ്പിക്കുന്നു.

ഇത് പലരേയും പിരിമുറുക്കക്കാരായോ അക്രമാസക്തരായോ ആക്കിത്തീര്‍ക്കുന്നു. ഇതിലൂടെ മാനുഷിക ബന്ധവും, കുടുംബത്തകര്‍ച്ചപോലും ഉണ്ടാകുന്നു.

എങ്കിലും കേരളത്തിലെ നല്ലൊരു വിഭാഗം ആളുകളും ഈ ദുഷിച്ച പ്രോഗ്രാമുകളെ നഖശിഖാന്തം എതിര്‍ക്കുന്നതിന്റെ ഫലമായി കേരളത്തിലെ വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ ജസ്റ്റിസ് ശ്രീദേവി ടിവി സീരിയലുകളെ നിയന്ത്രിക്കുവാന്‍ നടപടി എടുക്കണമെന്ന് പ്രഖ്യാപിക്കുകയുണ്ടായി.

അതു പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ കേരളത്തിലെ ലക്ഷക്കണക്കിനു ജനങ്ങള്‍ക്ക് ചെയ്യുന്ന ഏറ്റവും വലിയ ഒരു സേവനങ്ങളില്‍ ഒന്നാണെന്ന് ഞങ്ങള്‍ക്കു പറയുവാന്‍ കഴിയും. ചില ക്രൈസ്തവര്‍ പോലും ജോലിയും ഭക്ഷണവും മറന്ന് വളരെ ആകാംഷയോടെ ഈ പേക്കൂത്ത് കാണുവാന്‍ ഇരിക്കുന്നത് വളരെ ലജ്ജാവഹമാണ്.

കുടുംബ പ്രാര്‍ത്ഥനയും, ആരാധനവും മറന്ന് പവര്‍കട്ട് ഉണ്ടെങ്കില്‍ മാത്രം ദൈവത്തെ ആരാധിക്കുവാന്‍ സമയം കണ്ടെത്തുന്ന ക്രിസ്ത്യാനിക്ക് ദൈവം ശിക്ഷ വിധിക്കാതിരിക്കുകയില്ല.

സങ്കീര്‍ത്തനക്കാരന്‍ പറയുന്നു “എന്റെ ജനമേ, എന്റെ ഉപദേശം ശ്രദ്ധിപ്പിന്‍ ‍, എന്റെ വായ്മൊഴികള്‍ക്കു നിങ്ങളുടെ ചെവി ചായ്പ്പിന്‍ ‍” (സങ്കീ. 78:1) ഇത് എല്ലാ ക്രൈസ്തവരും പൂര്‍ണ്ണായി പാലിക്കുന്നുവെങ്കില്‍ സ്വര്‍ഗ്ഗം എത്ര സന്തോഷിക്കും.

പ്രീയരെ ദൈവത്തെ മറന്ന് നാം ഒന്നും ചെയ്യരുത്. ദൈവത്തിനു തക്ക മഹത്വം കൊടുപ്പാന്‍ നമുക്ക് നമ്മെത്തന്നെ സമര്‍പ്പിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
Pastor Shaji s

2 thoughts on “വിശ്വാസികളിലെ ടെലിവിഷന്‍ അടിമകള്‍

  1. Pingback: chloroquine 750 mg

Comments are closed.