ലോകത്ത് പട്ടിണിയാല്‍ നാല് സെക്കന്റില്‍ ഒരു മരണം
ജനീവ: ഓരോ നാലു സെക്കന്റിലും ലോകത്ത് പട്ടിണിമൂലം ഒരാള്‍ വീതം മരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.
പ്രമുഖ ആഗോള സന്നദ്ധ സംഘടനകള്‍ ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ളിക്കായി ന്യുയോര്‍ക്കില്‍ സമ്മേളിക്കുന്ന ലോക നേതാക്കളെ അഭിസംബോധന ചെയ്തുള്ള കത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
75 രാജ്യങ്ങളില്‍നിന്നുള്ള 238 സംഘടനകളാണ് കത്ത് അയച്ചത്. 19,700 പേര്‍ പട്ടിണിമൂലം പ്രതിദിനം മരിക്കുന്നതായും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
34.5 കോടി ആളുകള്‍ ഇപ്പോള്‍ പട്ടിണി അനുഭവിക്കുന്നു. ഇത് 2019-മായി താരതമ്യം ചെയ്യുമ്പോള്‍ ഇരട്ടിയിലധികം ആയിട്ടുണ്ടെന്നും കത്തില്‍ പരാമര്‍ശിക്കുന്നു.

